ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍ യാ​ത്രാ​വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​യ്ക്ക​രു​തെ​ന്ന് ഡി​എം​ഒ
Thursday, July 2, 2020 9:03 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ഴി​ഞ്ഞദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ല്‍ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ര​ണ്ടു​പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ.​വി. രാം​ദാ​സ് അ​ഭ്യ​ര്‍​ത്ഥി​ച്ചു.
ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ജി​ല്ല​യി​ലെ​ത്തു​ന്ന​വ​ര്‍ അ​വ​രു​ടെ ശ​രി​യാ​യ യാ​ത്ര​ാവി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും യാ​ത്രാ​വി​വ​ര​ങ്ങ​ള്‍ മ​റ​ച്ചു​വ​യ്ക്കു​ന്ന​ത് ജി​ല്ല​യി​ല്‍ കോ​വി​ഡ്-19​ന്‍റെ സാ​മൂ​ഹി​ക​വ്യാ​പ​നം പോ​ലു​ള്ള ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു. ഇ​ത് കേ​ര​ള എ​പി​ഡെ​മി​ക് ഡി​സീ​സ് ഓ​ര്‍​ഡി​ന​ന്‍​സ് 2020 പ്ര​കാ​രം ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​വു​മാ​ണ്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ചെ​ക്ക്പോ​സ്റ്റ് വ​ഴി അ​ന​ധി​കൃ​ത​മാ​യി ജി​ല്ല​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച ഒ​രാ​ള്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഈ ​വ്യ​ക്തി യ​ഥാ​ര്‍​ത്ഥ യാ​ത്രാ​വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്താ​ത്ത​തി​നാ​ല്‍ ഇ​വ​രു​മാ​യി ഇ​ട​പ​ഴ​കി​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മ​തി​യാ​യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടേ​ണ്ട സ്ഥി​തി​വി​ശേ​ഷം ഉ​ണ്ടാ​കു​ക​യും ഇ​ത് ജി​ല്ല​യി​ലെ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തെ ത​ന്നെ താ​ളം തെ​റ്റി​ക്കു​ക​യും ചെ​യ്യും.
ജാ​ല്‍​സൂ​ര്‍ പോ​ലു​ള്ള ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ​യും ചെ​ക്ക്പോ​സ്റ്റ് വ​ഴി അ​ന​ധി​കൃ​ത​മാ​യും ജി​ല്ല​യി​ലേ​ക്ക് ആ​ളു​ക​ളെ​ത്തു​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്.
ഇ​ത്ത​രം അ​ന​ധി​കൃ​ത യാ​ത്ര​ക​ള്‍ ക​ര്‍​ശ​ന​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഡി​എം​ഒ അ​റി​യി​ച്ചു.