മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ക​ള​ക്ട​റേ​റ്റ് ധ​ര്‍​ണ ന​ട​ത്തി
Thursday, July 2, 2020 9:03 AM IST
കാ​സ​ര്‍​ഗോ​ഡ്: പ്ര​ള​യാ​നാ​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​നഃ​സൃ​ഷ്ടി​ക്കാ​യി അ​ര്‍​പ്പ​ണ ബോ​ധ​ത്തോ​ടെ മു​ന്നോ​ട്ടു​വ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സ​ര്‍​ക്കാ​ര്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍ ആ​രോ​പി​ച്ചു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ സെ​ക്ര​ട്ട​റി ആ​ര്‍. ഗം​ഗാ​ധ​ര​ന്‍, പി.​എ. അ​ഷ്റ​ഫ​ലി, വി.​ആ​ര്‍. വി​ദ്യാ​സാ​ഗ​ര്‍, എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, കെ. ​ഖാ​ലി​ദ്, സു​ഭാ​ഷ് നാ​രാ​യ​ണ​ന്‍, രാ​ജീ​വ​ന്‍ ന​മ്പ്യാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.