എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍: പു​ന​ര​ധി​വാ​സ ഗ്രാ​മം ശി​ലാ​സ്ഥാ​പ​നം നാ​ളെ
Friday, July 3, 2020 1:13 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​ടെ സ​മ​ഗ്ര സാ​മൂ​ഹി​ക വി​ക​സ​നം ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നാ​യി നി​ര്‍​മി​ക്കു​ന്ന എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പു​ന​ര​ധി​വാ​സ ഗ്രാ​മം പ​ദ്ധ​തി​യു​ടെ ശി​ലാ​സ്ഥാ​പ​നം നാ​ളെ ആ​രോ​ഗ്യ​മ​ന്ത്രി കെ. ​കെ. ശൈ​ല​ജ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും. ബോ​വി​ക്കാ​നം യു​പി സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​ര്‍, രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം​എ​ല്‍​എ​മാ​രാ​യ കെ. ​കു​ഞ്ഞി​രാ​മ​ന്‍, എം. ​രാ​ജ​ഗോ​പാ​ല​ന്‍, എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, എം. ​സി. ക​മ​റു​ദ്ദീ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ജി. സി. ​ബ​ഷീ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ത് ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും.
മു​ളി​യാ​ര്‍ വി​ല്ലേ​ജി​ലാ​ണ് പു​ന​ര​ധി​വാ​സ ഗ്രാ​മം സ്ഥാ​പി​ക്കു​ന്ന​ത്. വി​ദ​ഗ്ധ ആ​രോ​ഗ്യ പ​രി​പാ​ല​നം, തൊ​ഴി​ല്‍ പ​രി​ശീ​ല​നം, ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ വി​ക​സ​ന​ത്തി​നു​ള്ള കോ​ഴ്‌​സു​ക​ള്‍, ഷോ​ര്‍​ട്ട് സ്റ്റേ ​തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പു​ന​ര​ധി​വാ​സ ഗ്രാ​മ​ത്തി​ല്‍ പ​രി​ഗ​ണ​ന​യി​ലു​ള്ള​തെ​ന്ന് ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ ജോ​സ​ഫ് റി​ബെ​ല്ലൊ പ​റ​ഞ്ഞു. സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​നാ​ണ് പ​ദ്ധ​തി​യു​ടെ പ്ലാ​ന്‍ ത​യാ​റാ​ക്കി​യ​ത്.
58 കോ​ടി ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി നാ​ലു​ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യെ​ന്ന് കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജ് സ്‌​പെ​ഷ​ല്‍ ഓ​ഫീ​സ​ര്‍ ഇ. ​പി. രാ​ജ്‌​മോ​ഹ​ന്‍ പ​റ​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ലെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ നി​ന്ന് അ​ഞ്ച് കോ​ടി അ​നു​വ​ദി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്ക​ല്‍ മെ​ഡി​സി​ന്‍ ആ​ന്റ് റി​ഹാ​ബി​ലി​റ്റേ​ഷ​ന്‍ ആ​ണ് സാ​ങ്കേ​തി​ക സ​ഹാ​യം ന​ല്‍​കു​ന്ന​ത്. നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത് ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ്.
എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ നി​ര്‍​മി​ക്കു​ന്ന ബ​ഡ്സ് സ്‌​കൂ​ളി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും നാ​ളെ ന​ട​ക്കും.