തോ​ക്കും വ​ടി​വാ​ളു​മാ​യി കാ​റി​ലെ​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍
Friday, July 3, 2020 1:15 AM IST
കു​മ്പ​ള: തോ​ക്കും വ​ടി​വാ​ളു​മാ​യി കാ​റി​ലെ​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രെ പോ​ലീ​സ് പി​ന്തു​ട​ര്‍​ന്നു പി​ടി​കൂ​ടി. ആ​രി​ക്കാ​ടി​യി​ലെ ഉ​സ്മാ​ന്‍(39), ബ​ന്ന​ങ്കു​ള​ത്തെ അ​ബ്ദു​ല്‍ ജ​ലീ​ല്‍ എ​ന്ന ജ​ല്ലു(22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നാ​മ​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ എ​എ​സ്‌​ഐ ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രി​ക്കാ​ടി ര​ണ്ടാം റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പം വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​മ്പോ​ഴാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ല്‍ ചു​വ​ന്ന കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. തി​ര​യു​ള്ള തോ​ക്കും ര​ണ്ടു വ​ടി​വാ​ളു​ക​ളും കാ​റി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്തു. ഉ​സ്മാ​ന്‍ നേ​ര​ത്തേ നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ്. ഓ​ടി​ര​ക്ഷ​പ്പെ​ട്ട മൂ​ന്നാ​മ​നാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു.