യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Saturday, July 4, 2020 12:27 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍​ത്തി യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പു​ഴ​ക്ക​ര​യി​ലെ തെ​ങ്ങി​ല്‍ കെ​ട്ടി​യി​ട്ടു മ​ര്‍​ദി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ചി​ത്താ​രി മീ​ത്ത​ലി​ലെ അ​ബ്ദു​ള്‍ അ​സീ​സ് (34), വി​പി റോ​ഡി​ലെ എം. ​തൗ​ഫീ​ഖ് (24) എ​ന്നി​വ​രെ​യാ​ണ് ബേ​ക്ക​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ര്‍​ച്ച് ഒ​ൻ​പ​തി​ന് ചി​ത്താ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. കാ​ഞ്ഞ​ങ്ങാ​ട് ഗാ​ര്‍​ഡ​ന്‍ വ​ള​പ്പി​ലെ ഷെ​ഫീ​ഖ് (25) ആ​ണ് മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ​ത്. കേ​സി​ല്‍ ഇ​നി നാ​ലു​പേ​രെ കൂ​ടി പി​ടി​കി​ട്ടാ​നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

എം​പ്ലോ​യ്മെ​ന്‍റ്
എ​ക്സ്ചേ​ഞ്ച്
സേ​വ​ന​ങ്ങ​ള്‍
ഓ​ണ്‍​ലൈ​നാ​യി മാ​ത്രം

കാ​സ​ര്‍​ഗോ​ഡ്: ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി എം​പ്ലോ​യ്മെ​ന്‍റ് എ​ക്‌​സ്ചേ​ഞ്ച് സേ​വ​ന​ങ്ങ​ള്‍ സെ​പ്റ്റം​ബ​ര്‍ 30 വ​രെ ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ര​ജി​സ്ട്രേ​ഷ​ന്‍, പു​തു​ക്ക​ല്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ചേ​ര്‍​ക്ക​ല്‍ എ​ന്നീ സേ​വ​ന​ങ്ങ​ള്‍ www.employment.kerala.gov.in ലൂ​ടെ ചെ​യ്യാ​വു​ന്ന​താ​ണ്.