പ​ട​ന്ന ക​ട​പ്പു​റ​ത്ത് രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷം; മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി
Saturday, July 4, 2020 12:27 AM IST
വ​ലി​യ​പ​റ​മ്പ്: പ​ട​ന്ന ക​ട​പ്പു​റ​ത്ത് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി. ക​ട​ലി​ല്‍ നി​ന്നും വെ​ള്ളം ക​ര​യി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റി​യ​തോ​ടെ നൂ​റു​ക​ണ​ക്കി​ന് തെ​ങ്ങു​ക​ളും കാ​റ്റാ​ടി​മ​ര​ങ്ങ​ളും ക​ട​പു​ഴ​കി വീ​ണു. മ​ഴ ഇ​നി​യും ശ​ക്തി​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ ഏ​ത് നി​മി​ഷ​വും ക​ട​ലോ​ര​ത്തു​ള്ള വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ക​യ​റു​മെ​ന്ന ഭീ​ഷ​ണി​യാ​ണു​ള്ള​ത്. ക​ട​ല്‍ ക​യ​റി ക​ര​യി​ടി​ച്ചി​ല്‍ ഉ​ണ്ടാ​കു​ന്ന​ത് ത​ട​യാ​നാ​യി ന​ട്ടു​പി​ടി​പ്പി​ച്ച കാ​റ്റാ​ടി മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ണു ന​ശി​ക്കു​ന്ന​തോ​ടെ തീ​രം പൂ​ര്‍​ണ​മാ​യും അ​ര​ക്ഷി​ത​മാ​കും. ഇ​വി​ടെ ക​ട​ല്‍​ഭി​ത്തി കെ​ട്ടി സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ള്ള​താ​ണ്.

കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ളു​ടെ
റി​ബേ​റ്റ് വി​ല്‍​പ്പ​ന തു​ട​ങ്ങി

കാ​ഞ്ഞ​ങ്ങാ​ട്: മാ​വു​ങ്കാ​ല്‍ രാം​ന​ഗ​ര്‍ നെ​യ്ത്ത് സ​ഹ​ക​ര​ണ​സം​ഘ​ത്തി​ല്‍ കൈ​ത്ത​റി തു​ണി​ക​ളു​ടെ റി​ബേ​റ്റ് വി​ല്‍​പ്പ​ന​യ്ക്ക് തു​ട​ക്ക​മാ​യി. അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് അം​ഗം പി. ​പ​ത്മ​നാ​ഭ​ന്‍ രാം​ന​ഗ​ര്‍ ഗ​വ. സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക കെ. ​ശാ​ലി​നി​ക്ക് ന​ല്‍​കി ആ​ദ്യ വി​ല്‍​പ്പ​ന നി​ര്‍​വ​ഹി​ച്ചു. രാം​ന​ഗ​ര്‍ നെ​യ്ത്ത് സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റ് പി.​ടി. ഗം​ഗാ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലു​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സ് ജൂ​നി​യ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​എം. അ​നി​ത, സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ എം.​കെ. ദീ​പ, സം​ഘം സെ​ക്ര​ട്ട​റി സി.​കെ. ഗം​ഗാ​ധ​ര​ന്‍, ഡ​യ​റ​ക്ട​ര്‍ പി. ​ത​ങ്ക​മ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.