പ​രി​ശോ​ധ​നാ​ഫ​ലം ര​ണ്ട് മ​ണി​ക്കൂ​റി​ല്‍; ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​നി ട്രൂ​നാ​റ്റ് ടെ​സ്റ്റ്
Sunday, July 5, 2020 12:34 AM IST
കാ​സ​ര്‍​ഗോ​ഡ്: കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം ര​ണ്ടു മ​ണി​ക്കൂ​റി​ല്‍ അ​റി​യാ​ന്‍ ക​ഴി​യു​ന്ന ട്രൂ​നാ​റ്റ് ടെ​സ്റ്റ് കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ആ​രം​ഭി​ച്ചു. ര​ണ്ട് മെ​ഷീ​നു​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കി​യ​ത്. ഇ​തു​വ​ഴി ഓ​രോ ദി​വ​സ​വും ആ​റ് പേ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന സാ​ധ്യ​മാ​കും.

കി​ട​ത്തി​ച്ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ള്‍​ക്കും അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള​വ​ര്‍​ക്കും മൃ​ത​ദേ​ഹ​ത്തി​ന്‍റെ കോ​വി​ഡ് ടെ​സ്റ്റി​നും ഈ ​സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും. ഫ​ലം ല​ഭി​ക്കാ​നാ​യി ദി​വ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ് ഇ​തോ​ടെ ഒ​ഴി​വാ​ക്കാം.

ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ.​കെ. രാ​ജാ​റാം ടെ​സ്റ്റ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി​യി​ല്‍ കി​ട​ത്തി​ച്ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മൂ​ന്ന് പേ​രു​ടെ സ്ര​വ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പ​രി​ശോ​ധി​ച്ച​ത്. മൂ​ന്ന് സാ​മ്പി​ളു​ക​ളും നെ​ഗ​റ്റീ​വാ​ണെ​ന്ന് ഡോ. ​രാ​ജാ​റാം അ​റി​യി​ച്ചു.