കോ​വി​ഡ് മു​ക്ത​നാ​യി നാ​ട്ടി​ലെ​ത്തി​യ യു​വാ​വി​ന് സ്വീ​ക​ര​ണം
Sunday, July 5, 2020 12:34 AM IST
ചെ​റു​വ​ത്തൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​നാ​യി ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞ​ശേ​ഷം സാ​മ്പി​ള്‍ നെ​ഗ​റ്റീ​വാ​യി നാ​ട്ടി​ലെ​ത്തി​യ യു​വാ​വി​ന് സ്വീ​ക​ര​ണം ന​ല്‍​കി​യ സു​ഹൃ​ത്തു​ക്ക​ള്‍​ക്കെ​തി​രേ കേ​സ്. പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​നെ തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​നാ​യി വീ​ട്ടി​ലേ​ക്ക​യ​ച്ച യു​വാ​വി​നാ​ണ് മ​ട​ക്ക​ര​യി​ലെ വീ​ടി​ന് മു​ന്നി​ല്‍​വ​ച്ച് സു​ഹൃ​ത്തു​ക്ക​ള്‍ സ്വീ​ക​ര​ണം ന​ല്‍​കി​യ​ത്.

വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ ആം​ബു​ല​ന്‍​സ് നി​ര്‍​ത്തി ന​ല്‍​കി​യ സ്വീ​ക​ര​ണം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത 15 പേ​ര്‍​ക്കെ​തി​രേ എ​പ്പി​ഡ​മി​ക് ആ​ക്ട് പ്ര​കാ​ര​മാ​ണ് ച​ന്തേ​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍. അ​ജി​ത്കു​മാ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.