ചെ​ങ്ക​ല്‍ ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു; ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്
Sunday, July 5, 2020 12:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ചെ​ങ്ക​ല്ല് കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം​വി​ട്ടു ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്ക്. പു​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ലോ​റി ഡ്രൈ​വ​ര്‍ അ​നി​ല്‍ (35), ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി ബാ​ബു (42) എ​ന്നി​വ​രെ മാ​വു​ങ്കാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കാ​രാ​ക്കോ​ട് നി​ന്ന് കോ​ട്ട​പ്പാ​റ ഭാ​ഗ​ത്തേ​ക്ക് ചെ​ങ്ക​ല്ല് ക​യ​റ്റി പോ​വു ക​യാ​യി​രു​ന്ന മി​നി ലോ​റി വാ​ഴ​ക്കോ​ട് പു​ളി​ക്കാ​ല്‍ വ​ള​പ്പി​ലെ ഇ​റ​ക്ക​ത്തി​ലാ​ണ് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞ​ത്. കാ​ബി​നി​ല്‍ കു​ടു​ങ്ങി​പ്പോ​യ ഡ്രൈ​വ​ര്‍ അ​നി​ലി​നെ ഏ​റെ​നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷ​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഇ​രു​വ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. കാ​ഞ്ഞ​ങ്ങാ​ടു നി​ന്ന് അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും അ​മ്പ​ല​ത്ത​റ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.