നെ​ല്ല​റ​യാ​കാ​ന്‍ പ​രി​യാ​രം
Sunday, July 5, 2020 11:57 PM IST
ക​ണ്ണൂ​ര്‍: കാ​ര്‍​ഷി​ക​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് ഒ​ന്നേ​മു​ക്കാ​ല്‍ കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ക്കാ​നൊ​രു​ങ്ങി പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ത​രി​ശു​പ്ര​ദേ​ശ​ങ്ങ​ള്‍ ഹ​രി​ത​സ​മൃ​ദ്ധ​മാ​ക്കു​ന്ന​തി​നു​ള്ള സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ള്‍​പ്പെ​ടെ ജി​ല്ലാ​ത​ല ആ​സൂ​ത്ര​ണ​സ​മി​തി അം​ഗീ​ക​രി​ച്ച 11 പ​ദ്ധ​തി​ക​ളി​ലാ​യി 1.83 കോ​ടി രൂ​പ​യാ​ണ് ഈ ​സാ​മ്പ​ത്തി​ക​വ​ര്‍​ഷം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ല്‍ വി​നി​യോ​ഗി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ 80 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ചെ​ല​വ​ഴി​ക്കു​ന്ന​ത് നെ​ല്‍​വ​യ​ലു​ക​ളി​ലാ​ണ്.
ഭൂ​വി​സ്തൃ​തി​യി​ലും ഉ​ത്പാ​ദ​ന​ത്തി​ലും ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്കി​ന്‍റെ നെ​ല്ല​റ​ക​ളി​ലൊ​ന്നാ​യാ​ണ് പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്. 13 പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളു​ടെ കീ​ഴി​ലാ​യി 250 ഹെ​ക്‌​ട​ര്‍ നെ​ല്‍​വ​യ​ലു​ക​ളി​ലാ​ണ് ഇ​ത്ത​വ​ണ ഒ​ന്നാം​വി​ള നെ​ല്‍​ക്കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്. നെ​ല്‍​ക്കൃ​ഷി വി​ക​സ​ന പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി കൃ​ഷി​ഭ​വ​നി​ലൂ​ടെ വി​ത​ര​ണം ​ചെ​യ്ത ഉ​മ, ജ്യോ​തി, മ​ട്ട, ത്രി​വേ​ണി തു​ട​ങ്ങി​യ​വ​യും ഭ​ദ്ര, ജ​യ, ആ​തി​ര എ​ന്നി​വ​യു​മാ​ണ് പ്ര​ധാ​ന വി​ത്തി​ന​ങ്ങ​ള്‍.
നാ​ട​ന്‍​വി​ത്തു​ക​ള്‍ കൃ​ഷി​ചെ​യ്യു​ന്ന പാ​ര​മ്പ​ര്യ ക​ര്‍​ഷ​ക​രും ഇ​വി​ടെ​യു​ണ്ട്. കാ​ഞ്ഞി​ര​ങ്ങാ​ട് ചെ​ന​യ​ന്നൂ​ര്‍ കീ​ത്ത​ലെ വ​യ​ലി​ലും തി​രു​വ​ട്ടൂ​ര്‍, വാ​യാ​ട്, പാ​ച്ചേ​നി, കു​റ്റ്യേ​രി, കു​പ്പം, പ​ന​ങ്ങാ​ട്ടൂ​ര്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ര്‍​ഷ​ങ്ങ​ളാ​യി ത​രി​ശി​ട്ടി​രു​ന്ന 15 ഹെ​ക്‌​ട​ര്‍ വ​യ​ലു​ക​ളി​ലും നെ​ല്‍​ക്കൃ​ഷി തി​രി​കെ​കൊ​ണ്ടു​വ​രു​ന്ന​തി​ന് സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ച്ചി​ട്ടു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന ത​രി​ശി​ട​ങ്ങ​ളി​ല്‍ ര​ണ്ടാം വി​ള​ക്കാ​ല​ത്ത് കൃ​ഷി​യി​റ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളും ക​ര്‍​ഷ​ക​രും. 60 ഹെ​ക്‌​ട​ര്‍ സ്ഥ​ല​ത്ത് പ​ഞ്ചാ​യ​ത്തി​ല്‍ പ​തി​വാ​യി ര​ണ്ടാം വി​ള ചെ​യ്തു​വ​രു​ന്നു​ണ്ട്. ര​ണ്ടാം വി​ള​ക്കാ​ല​ത്ത് നെ​ല്‍​ക്കൃ​ഷി ചെ​യ്യാ​ത്ത ഇ​ട​ങ്ങ​ളി​ല്‍ ഉ​ഴു​ന്നും കൃ​ഷി​ചെ​യ്യു​ന്നു.
ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​ര്‍​ഷി​ക​മേ​ഖ​ല​യ്ക്ക് വ​ലി​യ​തോ​തി​ല്‍ ഉ​ണ​ര്‍​വു​ണ്ടാ​കു​ന്ന​തി​ന് വി​വി​ധ സം​ഘ​ട​ന​ക​ള്‍, കു​ടും​ബ​ശ്രീ, കു​ട്ടി​ക​ള്‍, മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍, സ​ഹ​ക​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍, ക്ല​ബു​ക​ള്‍, വാ​യ​ന​ശാ​ല​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം വ​ഴി​സാ​ധി​ച്ചു.
ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​വ്, മാ​വ്, പേ​ര, സ​പ്പോ​ട്ട തു​ട​ങ്ങി​യ ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ച്ച് വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ക​യും കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ഷി​ഭ​വ​ന്‍ സം​ഘ​ടി​പ്പി​ച്ച ഞാ​റ്റു​വേ​ല ച​ന്ത​ക​ള്‍ വ​ഴി ക​ര്‍​ഷ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ ന​ടീ​ല്‍​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.
പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പ​ച്ച​ക്ക​റി തൈ​ക​ള്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തും കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന​യാ​ണ്. പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന ജൈ​വ​വ​ള​വും പ​ഞ്ചാ​യ​ത്തി​ന​ക​ത്തു​ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ന്നു. അ​മ്മാ​ന​പ്പാ​റ​യി​ലെ സ​മൃ​ദ്ധി ച​കി​രി സം​സ്‌​ക​ര​ണ യൂ​ണി​റ്റാ​ണ് പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​നാ​വ​ശ്യ​മാ​യ ജൈ​വ​വ​ളം നി​ര്‍​മി​ക്കു​ന്ന​ത്.
290 ഹെ​ക്‌​ട​റി​ലാ​യി നെ​ല്‍​ക്കൃ​ഷി ചെ​യ്യു​ന്ന​തി​നു​പു​റ​മെ 20 ഹെ​ക്‌​ട​ര്‍ ത​രി​ശു​ഭൂ​മി​യി​ല്‍ നെ​ല്‍​ക്കൃ​ഷി​യും അ​ഞ്ചു ഹെ​ക്‌​ട​ര്‍ ത​രി​ശു​ഭൂ​മി​യി​ല്‍ പ​ച്ച​ക്ക​റി​കൃ​ഷി​യും അ​ഞ്ചു ഹെ​ക്‌​ട​ര്‍ ത​രി​ശി​ല്‍ കി​ഴ​ങ്ങു​വ​ര്‍​ഗ കൃ​ഷി​യും ചെ​യ്തു​വ​രു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം പ​ച്ച​ക്ക​റി​തൈ​ക​ളു​ടെ വി​ത​ര​ണ​ത്തി​നു​ള്ള ജീ​വ​നി പ​ദ്ധ​തി, തെ​ങ്ങി​ന്‍​തൈ വി​ത​ര​ണം, വ​ളം വി​ത​ര​ണം എ​ന്നീ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്‍​ഷി​ക​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന​ത്. ഇ​തി​നു​പു​റ​മെ അ​ന്യം​നി​ന്നു​പോ​യ മു​ത്താ​റി കൃ​ഷി​യും പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്.