എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കൗ​ണ്ട്ഡൗ​ണ്‍ ആ​രം​ഭി​ച്ചു: രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍
Wednesday, July 8, 2020 1:05 AM IST
പ​യ്യ​ന്നൂ​ര്‍: സ്വ​ര്‍​ണ​ക്ക​ട​ത്ത് വി​വാ​ദ​ത്തോ​ടെ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കൗ​ണ്ട്ഡൗ​ണ്‍ ആ​രം​ഭി​ച്ച​താ​യി രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. മു​ന്‍ മു​ഖ്യ​മ​ന്ത്രി​യെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തെ​യും അ​പ​മാ​നി​ക്കു​ന്ന​തി​നാ​യി ന​ട​ത്തി​യ ഹീ​ന​ശ്ര​മ​ങ്ങ​ള്‍​ക്കു ല​ഭി​ച്ച തി​രി​ച്ച​ടി കൂ​ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​ങ്ങ​ള്‍. പ​യ്യ​ന്നൂ​ര്‍ ഗാ​ന്ധി​മ​ന്ദി​ര​ത്തി​ല്‍ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ണ്‍​ലോ​ക്കി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത് സ്വ​ര്‍​ണം ക​ട​ത്തു​ന്ന​തി​നു ക​ള​മൊ​രു​ക്കാ​നാ​ണ്. നൂ​റു​കോ​ടി​യോ​ളം രൂ​പ​യു​ടെ സ്വ​ര്‍​ണ​മാ​ണ് സ്വ​പ്ന സു​രേ​ഷും ശി​വ​ശ​ങ്ക​റും ചേ​ര്‍​ന്നു ക​ട​ത്തി​യ​ത്. തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി തി​രു​വ​ന​ന്ത​പു​രം അ​മ്പ​ല​മു​ക്കി​ലെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് സ്വ​പ്ന സു​രേ​ഷി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ന​സാ​ക്ഷി​സൂ​ക്ഷി​പ്പു​കാ​ര​നാ​യ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​റാ​ണ്. ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു ചോ​ദ്യം ചെ​യ്താ​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​രും. സ്പ്രിം​ഗ്‌​ള​ർ ഇ​ട​പാ​ടി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ശി​വ​ശ​ങ്ക​റെ സം​ര​ക്ഷി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​തി​രു​വി​ട്ടു ശ്ര​മി​ച്ച​താ​ണ്. മു​ഖ്യ​മ​ന്ത്രി​യും പി​ഡ​ബ്ല്യു​സി​യും ത​മ്മി​ലു​ള്ള ഇ​ട​നി​ല​ക്കാ​രി​യാ​ണോ സ്വ​പ്ന​യെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചു സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്ത് സം​ഘം പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ്. ജൂ​ണ്‍ 30ന് ​വ​ന്ന പ​തി​മൂ​ന്ന​ര കോ​ടി​യു​ടെ സ്വ​ര്‍​ണ​മാ​ണു കേ​ന്ദ്ര അ​നു​മ​തി തേ​ടി​യ​ശേ​ഷം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗ് തു​റ​ക്ക​രു​തെ​ന്നും തു​റ​ന്നാ​ല്‍ ഭ​വി​ഷ്യ​ത്ത് നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നു​മു​ള്ള ഭീ​ഷ​ണി​യോ​ടെ വി​ളി​ച്ച​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​പ്പ​ക്കാ​രാ​ണ്. ഇ​തി​നു​ള്ള തെ​ളി​വു​ക​ള്‍ ഞ​ങ്ങ​ളു​ടെ കൈ​യി​ലു​ണ്ട്. മാ​ര്‍​ക്സി​സ്റ്റ് പാ​ര്‍​ട്ടി​യു​ടെ പോ​ലീ​സും അ​വ​രു​ടെ കോ​ട​തി​യും മാ​ത്രം ഈ​കേ​സ് അ​ന്വേ​ഷി​ച്ചാ​ല്‍​പോ​രെ​ന്നും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.
മു​ൻ മു​ഖ്യ​മ​ന്ത്രി​യെ അ​പ​മാ​നി​ക്കാ​ന്‍ തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ച് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ പി​ണ​റാ​യി​യു​ടെ കൈ​ക​ള്‍ പ​രി​ശു​ദ്ധ​മാ​ണെ​ങ്കി​ല്‍ അ​ദ്ദേ​ഹം​ത​ന്നെ അ​തു വ്യ​ക്ത​മാ​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ട്ടേ​റെ ദു​രൂ​ഹ​ത​ക​ളു​ണ്ട്. ശി​വ​ശ​ങ്ക​റെ കു​രു​തി​കൊ​ടു​ത്ത് ഇ​ത് അ​വ​സാ​നി​പ്പി​ക്കാ​നും ക​ഴി​യി​ല്ല. പ്ര​ശ്ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ബി​ജെ​പി​യും സ​ര്‍​ക്കാ​രു​മാ​യി ക​ര്‍​ട്ട​നു​പി​ന്നി​ല്‍ ചി​ല ക​ളി​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഉ​ണ്ണി​ത്താ​ൻ ആ​രോ​പി​ച്ചു.