രാ​ജ്യ​ദ്രോ​ഹി​ക​ള്‍​ക്ക് സൗ​ക​ര്യ​മേ​ര്‍​പ്പെ​ടു​ത്തി​യ സ​ര്‍​ക്കാ​ര്‍ ജ​നാ​ധി​പ​ത്യ​ത്തി​ന് അ​പ​മാ​നം: ഉ​ണ്ണി​ത്താ​ന്‍
Thursday, July 9, 2020 12:29 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ഴി​മ​തി​യും ക്ര​മ​ക്കേ​ടു​ക​ളും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ന​ട​ത്തി മു​ത​ലാ​ളി​മാ​രു​ടെ പോ​ലും മു​ത​ലാ​ളി​യാ​യി മാ​റി​യ അ​ഹ​ങ്കാ​ര​ത്തി​ല്‍ രാ​ജ്യ​ദ്രോ​ഹി​ക​ള്‍​ക്ക് വ​രെ സൗ​ക​ര്യ​മേ​ര്‍​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ജ​നാ​ധി​പ​ത്യ​ത്തി​ന് ത​ന്നെ അ​പ​മാ​ന​മാ​ണെ​ന്ന് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി പ​റ​ഞ്ഞു.
സ​ര്‍​ക്കാ​ര്‍ ഐ​ടി വ​കു​പ്പി​നു കീ​ഴി​ലെ ഉ​ദ്യോ​ഗ​സ്ഥ​യാ​യ സ്വ​പ്ന സു​രേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നു മു​ന്നി​ല്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സീ​സ​റി​ന്റെ ഭാ​ര്യ സം​ശ​യ​ത്തി​ന​തീ​ത​യാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ലെ വി​ശ്വാ​സം. തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​ര് പ​റ​ഞ്ഞും ത​ട്ടി​പ്പു​കാ​രി​യാ​യ ഒ​രു സ്ത്രീ​യെ മു​ന്നി​ല്‍ നി​ര്‍​ത്തി​യും അ​ധി​കാ​ര​ത്തി​ലേ​റി​യ പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ ഈ ​പ​രി​ധി​യും ക​ട​ന്നി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നും ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു. ലോ​ക്ഡൗ​ണി​ന്‍റെ മ​റ​വി​ല്‍ രാ​ജ്യ​മാ​ക​മാ​നം ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്നും സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ത്തി​ല്‍ ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് സ്വ​ര്‍​ണം ക​ട​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും ഐ​ടി സെ​ക്ര​ട്ട​റി​യു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ കൊ​ണ്ട് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും കു​റ്റ​വാ​ളി​ക​ളെ ശി​ക്ഷി​ക്കു​ന്ന​തി​ന് ഏ​ത​റ്റം വ​രെ​യും മു​ന്നോ​ട്ടു​പോ​കാ​ന്‍ സ​ര്‍​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു.
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഡി.​വി.​ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​വി. സു​രേ​ഷ്, പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് പ​ത്മ​രാ​ജ​ന്‍ ഐ​ങ്ങോ​ത്ത്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​ര്‍, ബ്ലോ​ക്ക് ട്ര​ഷ​റ​ര്‍ മു​ഹ​മ്മ​ദ് കു​ഞ്ഞി, എ​ന്‍.​കെ. ര​ത്‌​നാ​ക​ര​ന്‍, അ​ഡ്വ.​പി. ബാ​ബു​രാ​ജ്, എ​ന്‍.​വി. അ​ര​വി​ന്ദാ​ക്ഷ​ന്‍ നാ​യ​ര്‍, എം. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, സ​തീ​ശ​ന്‍ പ​റ​ക്കാ​ട്ടി​ല്‍, കു​ഞ്ഞി​ക്ക​ണ്ണ​ന്‍, അ​ശോ​ക് ഹെ​ഗ്‌​ഡെ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.