ചെ​ന്നൈ​യി​ല്‍ നി​ന്നെത്തിയ യു​വാ​വ് കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
Thursday, July 9, 2020 9:45 PM IST
പ​ട​ന്ന: ചെ​ന്നൈ​യി​ല്‍ നി​ന്നും നാ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. തെ​ക്കേ​പ്പു​റ​ത്തെ എം.​എ​സ്. സാ​ബി​ർ(32)​ആ​ണ് മ​രി​ച്ച​ത്. ചെ​ന്നൈ​യി​ല്‍ നി​ന്നും മേ​യ് 10 നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. തെ​ക്കേ​പ്പു​റ​ത്തെ വീ​ട്ടി​ൽ വ​ച്ചു​ത​ന്നെ പ​ല​ഹാ​ര​ങ്ങ​ള്‍ നി​ർ​മി​ച്ചു വി​ല്‍​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ക്കും. പ​രേ​ത​നാ​യ അ​ബ്ദു​ൾ​സ​ലാ​മി​ൻ്റെ​യും റ​ഷീ​ദ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സാ​ദി​യ(​പു​ത്തൂ​ർ). മ​ക്ക​ള്‍: ഷ​ൻ​സ, മ​ഹ്വി​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ : സ​ലീം, ഖൈ​റു​ന്നീ​സ, സ​മീ​റ.