18 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്; ര​ണ്ടു പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം
Sunday, July 12, 2020 12:48 AM IST
കാ​സ​ർ​ഗോ​ഡ്: സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ ഏ‍​ഴു​പേ​ര്‍​ക്ക​ട​ക്കം ജി​ല്ല​യി​ല്‍ 18 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ജൂ​ലൈ അ​ഞ്ചി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച ഹൊ​സ​ങ്ക​ടി​യി​ലെ സ്വ​കാ​ര്യ ലാ​ബി​ൽ ലാ​ബ് ടെ​ക്നീ​ഷ്യ​ന്മാ​രാ​യി ജോ​ലി ചെ​യ്തി​രു​ന്ന ര​ണ്ടു യു​വ​തി​ക​ളി​ൽ നി​ന്ന് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ടു പെ​ൺ​കു​ട്ടി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

മഞ്ചേശ്വരം പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വ​യ​സു​ള്ള പെ​ണ്‍​കു​ഞ്ഞി​നും വൊ​ര്‍​ക്കാ​ടി പ​ഞ്ചാ​യ​ത്തി​ലെ പ​ത്തു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. മം​ഗ​ൽ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു​വ​യ​സു​ള്ള പെ​ൺ​കു​ഞ്ഞി​നും ബ​ന്ധു​വി​ൽ നി​ന്നു​മാ​ണ് ബാ​ധി​ച്ച​ത്. മം​ഗ​ൽ​പ്പാ​ടി​യി​ലെ ത​ന്നെ 74കാ​രി​യാ​യ വീ​ട്ട​മ്മ​യ്ക്കും മ​ക​ന്‍റെ ഭാ​ര്യ​യാ​യ 21കാ​രി​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​ർ​ക്ക് എ​വി​ടെ നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല.

ജൂ​ലൈ ര​ണ്ടി​ന് പോ​സി​റ്റീ​വാ​യ ആ​ളു​ടെ സ​മ്പ​ർ​ക്കം മൂ​ലം കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ 19 വ​യ​സു​കാ​ര​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മീ​ഞ്ച പ​ഞ്ചാ​യ​ത്തി​ലെ 43 വ​യ​സു​ള്ള സ്ത്രീ​ക്ക് ജൂ​ലൈ നാ​ലി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച ബ​ന്ധു​വി​ൽ നി​ന്നാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​ര്‍

ജൂ​ണ്‍ 27 ന് ​ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് കാ​റി​ല്‍ വ​ന്ന 38,36 വ​യ​സു​ള്ള മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​ക​ള്‍, ജൂ​ണ്‍ 29 ന് ​കാ​റി​ല്‍ വ​ന്ന 58 വ​യ​സു​ള്ള മെ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ജൂ​ണ്‍ 16 ന് ​ട്രെ​നി​ല്‍ വ​ന്ന മം​ഗ​ല്‍​പ്പാ​ടി സ്വ​ദേ​ശി (ഇ​രു​വ​രും മ​ഹാ​രാ​ഷ്ട്ര​യി​ല്‍ നി​ന്നെ​ത്തി​യ​വ​ര്‍)
വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ര്‍

ജൂ​ണ്‍ 13 ന് ​വ​ന്ന 36 വ​യ​സു​ള്ള മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ജൂ​ണ്‍ 29 ന് ​വ​ന്ന 47 വ​യ​സു​ള്ള ഉ​ദു​മ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി (ഇ​രു​വ​രും ഖ​ത്ത​റി​ല്‍ നി​ന്ന് വ​ന്ന​വ​ര്‍)

ജൂ​ണ്‍ 27 ന് ​വ​ന്ന 25 വ​യ​സു​ള്ള കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭാ സ്വ​ദേ​ശി, ജൂ​ണ്‍ 25 ന് ​വ​ന്ന 33 വ​യ​സു​ള്ള കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ സ്വ​ദേ​ശി( ഇ​രു​വ​രും ദു​ബാ​യി​ല്‍ നി​ന്ന് വ​ന്ന​വ​ര്‍), ജൂ​ണ്‍ 24 ന് ​കു​വൈ​ത്തി​ല്‍ നി​ന്നു​വ​ന്ന 39 വ​യ​സു​ള്ള ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി​നി, ജൂ​ലൈ നാ​ലി​ന് സൗ​ദി​യി​ല്‍ നി​ന്നു​വ​ന്ന 58 വ​യ​സു​ള്ള തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ജൂ​ലൈ ഒ​ന്നി​ന് സൗ​ദി​യി​ൽ നി​ന്നു​വ​ന്ന 32 വ​യ​സു​ള്ള പി​ലി​ക്കോ​ട് സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

കാ​സ​ർ​ഗോ​ട്ടെ ക​ട​ക​ൾ അ​ട​പ്പി​ച്ചു

സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ലെ ക​ട​ക​ൾ പോ​ലീ​സ് അ​ട​പ്പി​ച്ചു. ജ​ന​റ​ല്‍ ആ​ശു​പ​ത്രി മു​ത​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സി​ന് സ​മീ​പ​ത്തെ ട്രാ​ഫി​ക് ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ക​ട​ക​ളാ​ണ് അ​ട​പ്പി​ച്ച​ത്. മ​ത്സ്യ-​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ൾ അ​ട​യ്ക്കാ​നാ​ണ് അ​റി​യി​പ്പു​ണ്ടാ​യ​തെ​ങ്കി​ലും ഇ​വ മാ​ത്രം അ​ട​ച്ച​തു​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി ജി​ല്ലാ ക​ള​ക്ട​റു​ടെ അ​നു​മ​തി വാ​ങ്ങി​യ​ശേ​ഷം ന​ഗ​ര​ത്തി​ലെ മ​റ്റു ക​ട​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ പോ​ലീ​സ് നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്തെ ക​ട​ക​ള്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചി​ടാ​നാ​ണ് തീ​രു​മാ​നം. മാ​ര്‍​ക്ക​റ്റി​ലേ​ക്കു​ള്ള റോ​ഡു​ക​ള്‍ പോ​ലീ​സ് ബാ​രി​ക്കേ​ഡ് വ​ച്ച്‌ ത​ട​ഞ്ഞു.

മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ലേ​ക്കു​ള്ള മൂ​ന്ന് റോ​ഡു​ക​ളും മ​ര്‍​ച്ച​ന്‍റ്സ് ഓ​ഫീ​സി​ലേ​ക്കും കോ​ഫി ഹൗ​സി​ലേ​ക്കു​മു​ള്ള റോ​ഡും ത​ട​ഞ്ഞു. കാ​സ​ര്‍​ഗോ​ഡ് ഡി​വൈ​എ​സ്പി പി. ​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എ​സ്ഐ വി.​വി. ബെ​ന്നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് എ​ത്തി​യാ​ണ് ക​ട​ക​ള്‍ അ​ട​യ്ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. കാ​ഞ്ഞ​ങ്ങാ​ട് മ​ത്സ്യ​മാ​ർ​ക്ക​റ്റ് അ​ട​ച്ചെ​ങ്കി​ലും പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ൾ രാ​വി​ലെ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​നൊ​ടു​വി​ലാ​ണ് ക​ട​ക​ൾ അ​ട​യ്ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

മ​ത്സ്യ​ബ​ന്ധ​ന​വും മ​ത്സ്യ​വി​പ​ണ​ന​വും നി​രോ​ധി​ച്ചു

കോ​വി​ഡ്-19 രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ഇ​ന്നും നാ​ളെ​യും ഹാ​ര്‍​ബ​റു​ക​ളി​ലും ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റു​ക​ളി​ലും മ​ത്സ്യ​ബ​ന്ധ​ന​വും മ​ത്സ്യ​വി​പ​ണ​ന​വും നി​രോ​ധി​ച്ചു​വെ​ന്ന് ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.