വൈ​ദ്യു​തി​മ​ന്ത്രി ഇ​ട​പെ​ട്ടു; ര​ഘു​വി​ന്‍റെ മ​ക്ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​നം തു​ട​രാം
Wednesday, July 15, 2020 12:26 AM IST
പ​ര​പ്പ: കു​പ്പ​മാ​ട് രാ​ജ​പു​രം വൈ​ദ്യു​തി സെ​ക്‌​ഷ​ൻ ഓ​ഫീ​സ് മു​ഖേ​ന പു​തു​താ​യി വൈ​ദ്യു​തി അ​നു​വ​ദി​ച്ച കു​പ്പ​മാ​ട് ര​ഘു-​സു​മ ദ​മ്പ​തി​ക​ളു​ടെ വീ​ട് വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ സ്വി​ച്ച് ഓ​ൺ ക​ർ​മം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​വി​ധു​ബാ​ല നി​ർ​വ​ഹി​ച്ചു.
പി.​വി. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​ബാ​ല​ക്യ​ഷ്ണ​ൻ, എ.​ആ​ർ. രാ​ജു, ടി.​പി. ത​ങ്ക​ച്ച​ൻ, ഗി​രീ​ഷ് കാ​രാ​ട്ട്, ടി.​എ. ര​വി, ച​ന്ദ്ര​ൻ പൈ​ക്ക, സ്വ​ർ​ണ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി. ​സു​രേ​ന്ദ്ര​ൻ സ്വാ​ഗ​ത​വും ര​മേ​ശ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
ര​ണ്ടാ​ഴ്ച മു​മ്പ് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ മ​ക്ക​ളു​ടെ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​ന് വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം വൈ​ദ്യു​തി​മ​ന്ത്രി എം.​എം. മ​ണി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഒ​രു വൈ​ദ്യു​ത തൂ​ൺ പ്ര​ത്യേ​ക​മാ​യി അ​നു​വ​ദി​ച്ചു കൊ​ണ്ട് വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ ല​ഭ്യ​മാ​യ​ത്.
ഓ​ൺ​ലൈ​ൻ പ​ഠ​നം സാ​ധ്യ​മാ​കാ​തി​രു​ന്ന ഇ​വ​രു​ടെ മ​ക്ക​ൾ​ക്ക് സി​പി​എം കു​പ്പ​മാ​ട് ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൊ​ബൈ​ൽ ഫോ​ൺ വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്നു.