ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ത​ട​സ​പ്പെ​ടു​ത്തു​ന്നു: കെ.​സി. ജോ​സ​ഫ്
Wednesday, July 15, 2020 12:28 AM IST
ശ്രീ​ക​ണ്ഠ​പു​രം: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ മ​റ​വി​ല്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ടു​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ബോ​ധ​പൂ​ര്‍​വം ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി ഉ​പ​നേ​താ​വ് കെ.​സി. ജോ​സ​ഫ് എം​എ​ല്‍​എ കു​റ്റ​പ്പെ​ടു​ത്തി.
കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ചെ​ല​വി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ത​ന​ത്ഫ​ണ്ടി​ല്‍​നി​ന്നു ചെ​ല​വ​ഴി​ച്ച തു​ക തി​രി​കേ ന​ല്‍​കു​മെ​ന്നു പ​റ​യു​ന്ന​ത​ല്ലാ​തെ ഇ​തു​വ​രെ ഒ​രു പൈ​സ​പോ​ലും ന​ല്‍​കി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക​വ​ര്‍​ഷം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ചെ​ല​വ​ഴി​ച്ച 1068 കോ​ടി​യു​ടെ ക്യൂ​ബി​ല്‍ മാ​റി പ​ണം ന​ല്‍​കാ​തെ ആ ​തു​ക​യും ഈ ​വ​ര്‍​ഷ​ത്തെ ഫ​ണ്ടി​ല്‍​നി​ന്ന് വെ​ട്ടി​ക്കു​റ​ച്ചി​ട്ടു​ണ്ട്. ഫ​ല​ത്തി​ല്‍ ഈ ​വ​ര്‍​ഷ​ത്തെ പ​ദ്ധ​തി​വി​ഹി​തം 6090 കോ​ടി​യാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.
ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍റെ അ​വാ​ര്‍​ഡ് പ്ര​കാ​രം ല​ഭ്യ​മാ​യ 2412 കോ​ടി രൂ​പ​യും വെ​ട്ടി​ക്കു​റ​ച്ചാ​ണ് ഇ​ത്ത​വ​ണ പ്ലാ​ന്‍ ഫ​ണ്ട് ന​ല്‍​കു​ന്ന​ത്. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ലാ​ന്‍ ഫ​ണ്ടി​നു​പു​റ​മെ ധ​ന​കാ​ര്യ ക​മ്മീ​ഷ​ന്‍ അ​വാ​ര്‍​ഡ് തു​ക​യും ന​ല്‍​കു​മാ​യി​രു​ന്നു. ഫ​ല​ത്തി​ല്‍ നി​യ​മ​സ​ഭ വോ​ട്ട് ചെ​യ്തു പാ​സാ​ക്കി​യ പ​ദ്ധ​തി​വി​ഹി​ത​മാ​യ 7158 കോ​ടി രൂ​പ​യി​ല്‍ ഈ​വ​ര്‍​ഷം സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​ത് 3678 കോ​ടി രൂ​പ മാ​ത്ര​മാ​ണ്.
കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ചെ​ല​വ​ഴി​ച്ച പ​ണം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ പി​ന്നെ​യും പ​ദ്ധ​തി​വി​ഹി​ത​ത്തി​ല്‍ കു​റ​വ് വ​രും. ഇ​തി​നു​പു​റ​മെ​യാ​ണ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ടെ​ക്‌​നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ വേ​ത​നം കൂ​ട്ടു​ക​യും ആ ​തു​ക സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​തി​നു​പ​ക​രം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫ​ണ്ടി​ല്‍​നി​ന്നു ക​ണ്ടെ​ത്താ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടു​ള്ള​ത്.
ധ​ന​വ​കു​പ്പി​ന്‍റെ ഈ ​നീ​ക്കം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പൂ​ര്‍​ണ​മാ​യും സ്തം​ഭി​പ്പി​ക്കും. ധ​ന​കാ​ര്യ​ക​മ്മീ​ഷ​ന്‍റെ അ​വാ​ര്‍​ഡ് തു​ക ചെ​ല​വ​ഴി​ക്കു​ന്ന​തി​ല്‍ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തു​മൂ​ലം ഈ ​വ​ര്‍​ഷം ഈ ​തു​ക വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു ചെ​ല​വ​ഴി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്നും പു​തു​ക്കി​യ ഉ​ത്ത​ര​വ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും കെ.​സി. ജോ​സ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.