പ്രതിരോധം പ്രതിസന്ധിയിൽ; ഭീ​തി​വി​ത​ച്ച് മ​ഹാ​മാ​രി
Thursday, July 16, 2020 1:01 AM IST
കാ​സ​ർ​ഗോ​ഡ്: ബാ​ങ്ക് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന​ട​ക്കം ജി​ല്ല​യി​ൽ ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 74 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ. ജി​ല്ല​യി​ലെ ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന ക​ണ​ക്കാ​ണി​ത്. ഇ​തി​ൽ 49 പേ​ർ​ക്കും രോ​ഗം ബാ​ധി​ച്ച​ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്. എ​ട്ടു​പേ​രു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി​യി​ല്ല. 11 പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​വ​ന്ന​വ​രും ആ​റു​പേ​ർ വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന​വ​രു​മാ​ണ്.
സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം
ബാ​ധി​ച്ച​വ​ർ
ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ 32,29 വ​യ​സു​ള്ള പു​രു​ഷ​ന്മാ​ര്‍ (ജൂ​ലൈ 12 ന് ​പോ​സി​റ്റീ​വാ​യ ആ​ളു​ടെ സ​മ്പ​ര്‍​ക്കം), പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 47, 75, 44, 20, 22, 48, 22, 53, 24, 29 വ​യ​സു​ള്ള പു​രു​ഷ​ന്മാ​ര്‍, 51, 26, 51, 40, 35, 45 ,42, 17 വ​യ​സു​ള്ള സ്ത്രീ​ക​ള്‍, 2, ഒ​മ്പ​ത്, 14,15,13, എ​ട്ട്, 15 വ​യ​സു​ള്ള കു​ട്ടി​ക​ള്‍, 33 വ​യ​സു​കാ​ര​ന്‍ (ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യു​ടെ സ​മ്പ​ര്‍​ക്കം), കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ 19 വ​യ​സു​കാ​ര​ന്‍( ക​ഴി​ഞ്ഞ ദി​വ​സം പോ​സി​റ്റീ​വാ​യ ആ​ളു​ക​ള്‍ ജോ​ലി ചെ​യ്തി​രു​ന്ന പ​ച്ച​ക്ക​റി ക​ട സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു),
45 വ​യ​സു​കാ​ര​ന്‍, 13 വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 32 വ​യ​സു​കാ​രി (കാ​സ​ര്‍​ഗോ​ട്ടെ സ്റ്റേ​ഷ​ന​റി ക​ട​യി​ലെ ജീ​വ​ന​ക്കാ​രി), മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 64, 34, 22, 27, 36 വ​യ​സു​ള്ള പു​രു​ഷ​ന്മാ​ര്‍, 51, 26വ​യ​സു​ള്ള സ്ത്രീ​ക​ള്‍, ഏ​ഴ്, ആ​റ് വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​ക​ള്‍
മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ 34 (ഹൊ​സ​ങ്ക​ടി​യി​ലെ ഡ്രൈ​വ​ര്‍), 35 (കാ​സ​ര്‍​ഗോ​ഡ് ബാ​ങ്കി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍), 28 (ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​ര​ന്‍), 46 (ഹൊ​സ​ങ്ക​ടി​യി​ല്‍ കൂ​ലി​വേ​ല), 35 (ഹൊ​സ​ങ്ക​ടി​യി​ല്‍ കൂ​ലി​വേ​ല), 43 ( മ​ഞ്ചേ​ശ്വ​ര​ത്ത് ക​ണ്‍​സ്ട്ര​ക്‌​ഷ​ന്‍ വ​ര്‍​ക്ക​ര്‍), 21 (വെ​ല്‍​ഡ​ര്‍) 32 (ഹൊ​സ​ങ്ക​ടി​യി​ല്‍ കൂ​ലി​വേ​ല)​വ​യ​സു​ള്ള പു​രു​ഷ​ന്മാ​ര്‍, കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ 31, 36 വ​യ​സു​ള്ള പു​രു​ഷ​ന്മാ​ര്‍, മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 54, 28 വ​യ​സു​ള്ള സ്ത്രീ​ക​ള്‍, ചെ​റു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 42 വ​യ​സു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക, മീ​ഞ്ച പ​ഞ്ചാ​യ​ത്തി​ലെ 32 കാ​ര​ന്‍ (വെ​ല്‍​ഡ​ര്‍).
ഇ​ത​ര സം​സ്ഥാ​ന​ത്തു
നി​ന്ന് വ​ന്ന​വ​ർ
ചെ​ങ്ക​ള പ​ഞ്ചാ​യ​ത്തി​ലെ 38 കാ​ര​ന്‍ (മം​ഗ​ളൂ​രു), മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ 30കാ​ര​ന്‍ (മം​ഗ​ളൂ​രു), മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ 19 കാ​ര​ന്‍ (മം​ഗ​ളൂ​രു), 25 കാ​ര​ന്‍ (മം​ഗ​ളൂ​രു), 34 കാ​ര​ന്‍ (മും​ബൈ), 28 (മം​ഗ​ളൂ​രു), 26 കാ​ര​ന്‍ (മം​ഗ​ളൂ​രു), 30 കാ​ര​ന്‍ (മം​ഗ​ളൂ​രു), കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ 18 കാ​ര​ന്‍ (മം​ഗ​ളൂ​രു), തൃ​ക്ക​രി​പ്പൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 58കാ​ര​ന്‍ (ചെ​ന്നൈ), കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ 23 കാ​ര​ന്‍ (മം​ഗ​ളൂ​രു), മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ 40 കാ​ര​ന്‍(​മ​ഹാ​രാ​ഷ്ട്ര), അ​ഞ്ച് വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി (ക​ര്‍​ണാ​ട​ക).
വി​ദേ​ശ​ത്തു നി​ന്ന്
വ​ന്ന​വ​ർ
ജൂ​ണ്‍ 22 ന് ​ദു​ബാ​യി​ല്‍ നി​ന്നു​വ​ന്ന 30 വ​യ​സു​ള്ള മം​ഗ​ല്‍​പ്പാ​ടി പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ജൂ​ലൈ ഒ​ന്നി​ന് ഷാ​ര്‍​ജ​യി​ല്‍ നി​ന്നു​വ​ന്ന 31 വ​യ​സു​ള്ള അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ജൂ​ണ്‍ 29 ന് ​ദു​ബാ​യി​ല്‍ നി​ന്നു​വ​ന്ന 39 വ​യ​സു​ള്ള അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്വ​ദേ​ശി, ഖ​ത്ത​റി​ല്‍ നി​ന്ന് ജൂ​ണ്‍ 26 ന് ​വ​ന്ന ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ 30 കാ​ര​ന്‍, അ​ബു​ദാ​ബി​യി​ല്‍ നി​ന്ന് ജൂ​ണ്‍ 30 ന് ​വ​ന്ന ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 36 കാ​ര​ന്‍, ദു​ബാ​യി​ല്‍ നി​ന്ന് ജൂ​ണ്‍ 29 ന് ​വ​ന്ന വൊ​ര്‍​ക്കാ​ടി പ​ഞ്ചാ​യ​ത്തി​ലെ 19 കാ​ര​ന്‍.
നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്
6,296 പേ​ര്‍
വീ​ടു​ക​ളി​ല്‍ 5,517 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നീ​രി​ക്ഷ​ണ​ത്തി​ല്‍ 7,79 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6,296 പേ​രാ​ണ്. പു​തി​യ​താ​യി 520 പേ​രെ നീ​രി​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം 340 പേ​രു​ടെ സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 1,124 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 541 പേ​ര്‍ നി​രീ​ക്ഷ​ണ​കാ​ല​യ​ള​വ് പൂ​ര്‍​ത്തീ​ക​രി​ച്ചു.
കു​മ്പ​ള മു​ത​ല്‍ ത​ല​പ്പാ​ടി വ​രെ
ദേ​ശീ​യ​പാ​ത​യ്ക്ക​രി​കി​ലെ
പ്ര​ദേ​ശ​ങ്ങ​ള്‍ ക​ണ്ടെ​യ​്ന്‍​മെ​ന്‍റ്
സോ​ണു​ക​ള്‍
കു​മ്പ​ള മു​ത​ല്‍ ത​ല​പ്പാ​ടി വ​രെ ദേ​ശീ​യ​പാ​ത​യി​ലെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മു​ള്ള ടൗ​ണു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍, മ​ധൂ​ര്‍ ടൗ​ണ്‍, ചെ​ര്‍​ക്ക​ള ടൗ​ണ്‍ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ള്‍ കൂ​ടി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി ക​ള​ക്ട​ര്‍ പ്ര​ഖ്യാ​പി​ച്ചു. രോ​ഗി​ക​ള്‍ കൂ​ടു​ത​ലു​ള്ള​തും രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളാ​ണി​വ. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. ഇ​വി​ടെ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ 11 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍​ക്ക് മാ​ത്ര​മാ​കും തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ക. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ബാ​ങ്കു​ക​ള്‍​ക്ക് പ്ര​വ​ര്‍​ത്തി​ക്കാം. എ​ന്നാ​ല്‍ ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. സേ​വ​ന​ങ്ങ​ള്‍ മു​ഴു​വ​ന്‍ ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ ന​ല്‍​കാ​വു. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​പ്പി​ക്കും. ഇ​വി​ടെ അ​നാ​വ​ശ്യ സ​ഞ്ചാ​രം അ​നു​വ​ദി​ക്കി​ല്ല. നി​ര്‍​ദേ​ശം ലം​ഘി​ച്ചാ​ല്‍ ക​ര്‍​ശ​ന നി​യ​മ​ന​ട​പെ​ടി​യെ​ടു​ക്കും.
ഔ​ദ്യോ​ഗി​ക​യോ​ഗ​ങ്ങ​ള്‍
ഇ​നി 14 ദി​വ​സം ന​ട​ത്തി​ല്ല
സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ന​ട​ത്തു​ന്ന എ​ല്ലാ യോ​ഗ​ങ്ങ​ളും 14 ദി​വ​സ​ത്തേ​ക്ക് നി​ര്‍​ത്തി​വ​യ്ക്കു​ന്ന​തി​ന് ജി​ല്ലാ​ത​ല കൊ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ഹി​യ​റിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ജി​ല്ല​യി​ലെ എ​ല്ലാ യോ​ഗ​ങ്ങ​ളും 14 ദി​വ​സ​ത്തേ​ക്ക് നി​ര്‍​ത്തി​വ​ച്ചു.
ക​ട​ക​ള്‍ രാ​വി​ലെ എ​ട്ടു​മു​ത​ല്‍
വൈ​കു​ന്നേ​രം ആ​റു​വ​രെ
ജി​ല്ല​യി​ലെ ക​ട​ക​ള്‍ ഇ​ന്നു മു​ത​ല്‍ രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റു​വ​രെ മാ​ത്ര​മേ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കു.
വ്യാ​പാ​ര​സം​ഘ​ട​ന​ക​ള്‍ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് തീ​രു​മാ​നം. ക​ട​ക​ളി​ല്‍ ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടു​ന്ന സാ​ഹ​ച​ര്യം അ​നു​വ​ദി​ക്കി​ല്ല. ക​ട​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ ഗ്ലൗ​സും മാ​സ്‌​കും സാ​നി​റ്റൈ​സ​റും നി​ര്‍​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണം.
ഇ​തി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ ക​ട​ക​ള്‍ ഏ​ഴു ദി​വ​സ​ത്തേ​ക്ക് അ​ട​പ്പി​യ്ക്കും. പി​ന്നീ​ട് അ​ണു​വി​മു​ക്ത​മാ​ക്കി​യ​തി​നു​ശേ​ഷം മാ​ത്ര​മേ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കൂ.
നാളെമുതൽ പൊ​തു​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം
കോ​വി​ഡ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ മു​ത​ല്‍ ജി​ല്ല​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് മു​ത​ല്‍ തെ​ക്കോ​ട്ട് ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ കാലിക്കടവ് വ​രെ ദേശീയപാതയിലൂടെ പൊ​തു​ഗ​താ​ഗ​തം നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീരു​മാ​ന​മാ​യി.
കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും സ്വ​കാ​ര്യ ബ​സു​ക​ളും ഉ​ള്‍​പ്പെ​ടെ സ​ര്‍​വീ​സ് ന​ട​ത്ത​രു​ത്.

ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന്
പ​ച്ച​ക്ക​റി വാ​ഹ​നം ക​ട​ത്തി​വി​ടി​ല്ല
പ​ഴം, പ​ച്ച​ക്ക​റി വാ​ഹ​ന​ങ്ങ​ള്‍ 31 വ​രെ ക​ര്‍​ണ്ണാ​ട​ക​യി​ല്‍ നി​ന്ന് ജി​ല്ല​യി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന അ​നു​മ​തി ന​ല്‍​കി​ല്ല. ഡെ​യ്‌​ലി പാ​സും നി​ര്‍​ത്ത​ലാ​ക്കി.
ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള പ​ച്ച​ക്ക​റി വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ച്ച​തോ​ടെ ജി​ല്ല​യി​ല്‍ പ​ച്ച​ക്ക​റി ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ കൃ​ഷി​വ​കു​പ്പ് മു​ഖേ​ന ക​ര്‍​ഷ​ക​രി​ല്‍ നി​ന്ന് പ​ച്ച​ക്ക​റി ശേ​ഖ​രി​ച്ച് വി​പ​ണ​നം ന​ട​ത്തും.
തി​രി​കെ പോ​കു​ന്ന
പ്ര​വാ​സി​ക​ള്‍​ക്ക്
കോ​വി​ഡ് ടെ​സ്റ്റി​ന് സൗ​ക​ര്യം
മ​ട​ങ്ങി​പോ​കു​ന്ന പ്ര​വാ​സി​ക​ള്‍​ക്ക് കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്യാ​ന്‍ ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ര​ണ്ട് ആ​ശു​പ​ത്രി​ക​ളി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.
സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍
പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മി​ല്ല
ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ളെ അ​നു​വ​ദി​ക്കി​ല്ല. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഓ​ഫീ​സ് സേ​വ​നം ഓ​ണ്‍​ലൈ​നാ​യി ന​ല്‍​ക​ണം. എ​ന്‍റെ ജി​ല്ല ആ​പ്ലി​ക്കേ​ഷ​നി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ ന​മ്പ​ര്‍ ല​ഭ്യ​മാ​ണ്. ജ​ന​ങ്ങ​ള്‍​ക്ക് ഈ ​സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.​വെ​ള്ള​രി​ക്കു​ണ്ട് നി​ര്‍​മ​ല​ഗി​രി എ​ല്‍​പി സ്‌​കൂ​ളി​ലെ മു​റി​ക​ള്‍ സ്ര​വ​ശേ​ഖ​ര​ണ കേ​ന്ദ്ര​മാ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി.
മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്
നി​യ​ന്ത്ര​ണം തുടരും
മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള നി​രോ​ധ​നം നാ​ളെ വ​രെ തു​ട​രും. ശേ​ഷം നി​യ​ന്ത്ര​ങ്ങ​ളോ​ടെ ടോ​ക്ക​ണ്‍ സ​മ്പ്ര​ദാ​യം വ​ഴി പ​മ്പ​രാ​ഗ​ത മ​ത്സ്യ​ബ​ന്ധ​നം അ​നു​വ​ദി​ക്കും. എ​ന്നാ​ല്‍ ലേ​ലം പാ​ടി​ല്ല.