കാ​ഞ്ഞ​ങ്ങാട് നഗരത്തിലെ ര​ണ്ടു റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി
Saturday, August 1, 2020 12:56 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ടു റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 1.5 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍ അ​റി​യി​ച്ചു. കു​ന്നു​മ്മ​ല്‍-​മേ​ലാ​ങ്കോ​ട്ട്-​നെ​ല്ലി​ക്കാ​ട്ട്-​ചെ​മ്മ​ട്ടം​വ​യ​ല്‍ റോ​ഡി​ന് ഒ​രു​കോ​ടി രൂ​പ​യു​ടെ​യും കു​റു​ന്തൂ​ര്‍-​സ​ര്‍​ഗ​ചേ​ത​ന റോ​ഡി​ന് 50 ല​ക്ഷം രൂ​പ​യു​ടെ​യും ഭ​ര​ണാ​നു​മ​തി​യാ​ണ് ല​ഭി​ച്ച​ത്. ര​ണ്ടു​വ​ര്‍​ഷ​ത്തേ​ക്ക് റോ​ഡു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​വും പ​രി​പാ​ല​ന​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന നി​ബ​ന്ധ​ന​യോ​ടെ​യാ​യി​രി​ക്കും ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍.

വി​എ​ച്ച്എ​സ്ഇ
കോ​ഴ്‌​സു​ക​ളി​ലേ​ക്ക്
അ​പേ​ക്ഷി​ക്കാം

കാ​സ​ര്‍​ഗോ​ഡ്: ഇ​രി​യ​ണ്ണി ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ നാ​ഷ​ണ​ല്‍ സ്‌​കി​ല്‍ ക്വാ​ളി​ഫി​ക്കേ​ഷ​ന്‍ ഫ്രെ​യിം​വ​ര്‍​ക് പാ​ഠ്യ​പ​ദ്ധ​തി അ​നു​സ​രി​ച്ചു​ള്ള കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡ​യ​റി ഫാ​ര്‍​മ​ര്‍ എ​ന്‍റ​ര്‍​പ്ര​ണ​ര്‍, കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ അ​ക്കൗ​ണ്ടിം​ഗ് ആ​ന്‍​ഡ് പ​ബ്ലി​ഷിം​ഗ്, ഓ​ഫീ​സ് ഓ​പ്പ​റേ​ഷ​ന്‍​സ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് www.vhscap.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. ഫോ​ണ്‍: 9747300145.