ജീ​പ്പും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Saturday, August 1, 2020 10:15 PM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ട​ന്ന​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ കാ​ര്‍​ഷി​ക കോ​ള​ജി​ന് സ​മീ​പം ബൊ​ലേ​റോ ജീ​പ്പും നാ​ഷ​ണ​ല്‍ പെ​ര്‍​മി​റ്റ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ജീ​പ്പോ​ടി​ച്ചി​രു​ന്ന യു​വാ​വ് മ​രി​ച്ചു. നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റ​ത്തെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​യ കെ.​വി. പ്ര​ദീ​പ് (35) ആ​ണ് മ​രി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട് ആ​റ​ങ്ങാ​ടി സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജീ​പ്പ് പ്ര​ദീ​പ് വ്യ​ക്തി​പ​ര​മാ​യ ആ​വ​ശ്യ​ത്തി​നാ​യി വാ​ങ്ങി​യ​താ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഇ​ത് തി​രി​ച്ചു​കൊ​ടു​ക്കാ​നാ​യി പോ​കു​ന്ന വ​ഴി​ക്കാ​ണ് അ​പ​ക​ടം. മു​ന്‍​വ​ശം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന ജീ​പ്പി​ന​ക​ത്ത് കു​ടു​ങ്ങി​പ്പോ​യ യു​വാ​വി​നെ പ​ത്തു​മി​നി​റ്റോ​ളം ക​ഴി​ഞ്ഞാ​ണ് പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കോ​ട്ട​പ്പു​റം ആ​ന​ച്ചാ​ലി​ലെ എ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍റെ​യും ജാ​നു​വി​ന്‍റെ​യും മ​ക​നാ​യ പ്ര​ദീ​പ് അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: പ്ര​സാ​ദ്, പ്ര​മോ​ദ്.