ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് കോ​വി​ഡ്; ക​ള്ളാ​ര്‍ പഞ്ചായത്തിലെ പ​ത്താം വാ​ര്‍​ഡി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍
Monday, August 3, 2020 12:51 AM IST
രാ​ജ​പു​രം: ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ​ത്താം വാ​ര്‍​ഡി​ല്‍ നി​ന്നു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഈ ​പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്‌​സാ​യ പൈ​നി​ക്ക​ര സ്വ​ദേ​ശി​ക്കാ​ണ് ഇ​ന്ന​ലെ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.
പോ​സി​റ്റീ​വ് കേ​സ് ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തെ പോ​ക്ക​റ്റ് റോ​ഡു​ക​ള്‍ പോ​ലീ​സ് അ​ട​ക്കും. ഈ ​പ്ര​ദേ​ശ​ത്തു​ള്ള ആ​ളു​ക​ള്‍ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങാ​ന്‍ പാ​ടി​ല്ല. ഓ​ട്ടോ, ടാ​ക്‌​സി സ​ര്‍​വീ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും നി​ര്‍​ത്ത​ലാ​ക്കി.
അ​വ​ശ്യ സ​ര്‍​വീ​സു​ക​ള്‍ മാ​ത്രം ന​ട​ത്താ​നാ​ണ് അ​നു​മ​തി. പാ​ല്‍, പ​ഴം-​പ​ച്ച​ക്ക​റി ക​ട​ക​ള്‍, മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ എ​ന്നി​വ മാ​ത്രം രാ​വി​ലെ 11 മു​ത​ല്‍ അ​ഞ്ചു​വ​രെ തു​റ​ക്കാം.
എ​ല്ലാ​വ​രും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും രാ​ജ​പു​രം സി​ഐ ര​ഞ്ജി​ത്ത് ര​വീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.