നാ​ലു​ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മു​ല​പ്പാ​ല്‍ ശ്വാ​സ​കോ​ശ​ത്തി​ല്‍ ക​യ​റി മ​രി​ച്ചു
Wednesday, August 5, 2020 10:05 PM IST
ബ​ദി​യ​ടു​ക്ക: നാ​ലു​ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് മു​ല​പ്പാ​ല്‍ ശ്വാ​സ​കോ​ശ​ത്തി​ല്‍ ക‍​യ​റി മ​രി​ച്ചു. ബേ​ള മ​ജി​ര്‍​പ​ള്ള​യി​ലെ ദേ​വ​പ്പ-​വി​ജ​യ​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ പെ​ണ്‍​കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍​വ​ച്ചാ​യി​രു​ന്നു പ്ര​സ​വം. തി​ങ്ക​ളാ​ഴ്ച ഡി​സ്ചാ​ര്‍​ജ് ചെ​യ്ത് വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് കു​ഞ്ഞി​നെ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മു​ല​പ്പാ​ല്‍ ശ്വാ​സ​കോ​ശ​ത്തി​ല്‍ ക​യ​റി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ല്‍ സ്ഥി​രീ​ക​രി​ച്ചു. രാ​ത്രി കു​ഞ്ഞി​നെ മു​ല​യൂ​ട്ടി​യ ഉ​ട​നെ ഉ​റ​ക്കി​യ​പ്പോ​ള്‍ മു​ല​പ്പാ​ല്‍ ശ​രി​ക്കും ഇ​റ​ങ്ങാ​തെ ശ്വാ​സ​കോ​ശ​ത്തി​ല്‍ ക​യ​റി​യ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.