തൈ​ക്ക​ട​പ്പു​റം പി​എ​ച്ച്‌​സി​യു​ടെ പു​തി​യ ബ്ലോ​ക്കി​ന് 1.30 കോ​ടി രൂ​പ​ അനുവദിച്ചു
Thursday, August 6, 2020 12:55 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ലെ വി​വി​ധ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ള്‍ ആ​ര്‍​ദ്രം നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൈ​ക്ക​ട​പ്പു​റം പ്രൈ​മ​റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ പു​തി​യ ബ്ലോ​ക്ക് നി​ര്‍​മാ​ണ​ത്തി​ന് ഭ​ര​ണാ​നു​മ​തി​യാ​യി. കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 1.30 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ നി​ന്ന് 1.05 കോ​ടി രൂ​പ​യും നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ വി​ഹി​ത​മാ​യി 25 ല​ക്ഷം രൂ​പ​യും പ​ദ്ധ​തി​ക്കാ​യി വി​നി​യോ​ഗി​ക്കും.