മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലും വി​പ​ണ​ന​ത്തി​ലും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണം
Friday, August 7, 2020 12:59 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ്- 19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലു​ള്‍​പ്പെ​ടെ മ​ത്സ്യ​ബ​ന്ധ​നം, മ​ത്സ്യ​വി​ല്‍​പ​ന എ​ന്നി​വ ന​ട​ത്തു​ന്ന​തി​ന് മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ വ​കു​പ്പ് മാ​ര്‍​ഗ നി​ർ​ദേ​ശം പു​റ​ത്തെി​റ​ക്കി. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന യാ​ന​ങ്ങ​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും സം​ബ​ന്ധി​ച്ച് അ​വ​ര്‍ പു​റ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ (ഹാ​ര്‍​ബ​ര്‍/ ക​ര​യ്ക്ക​ടു​പ്പി​യ്ക്ക​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍) ര​ജി​സ്റ്റ​ര്‍, ബ​ന്ധ​പ്പെ​ട്ട ഹാ​ര്‍​ബ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് സൊ​സൈ​റ്റി, ജ​ന​കീ​യ സ​മി​തി സൂ​ക്ഷി​ക്കു​ക​യും, വി​വ​ര​ങ്ങ​ള്‍ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണം.
ഹാ​ര്‍​ബ​റു​ക​ളി​ലും മ​ത്സ്യം ക​ര​യ്ക്ക​ടു​പ്പി​യ്ക്ക​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​വേ​ശി​ക്കു​ന്ന​വ​രു​ടെ​യും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന​വ​രു​ടെ​യും ശ​രീ​ര ഊ​ഷ്മാ​വ് തെ​ര്‍​മ​ല്‍ ഗ​ണ്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം ഏ​ര്‍​പ്പെ​ടു​ത്ത​ണം. ഹാ​ര്‍​ബ​റു​ക​ള്‍, മ​ത്സ്യം ക​ര​യ്ക്ക​ടൂ​പ്പി​ക്ക​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍, മ​ത്സ്യ മാ​ര്‍​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സോ​പ്പു​പ​യോ​ഗി​ച്ച് കൈ ​ക​ഴു​കു​ന്ന​തി​നു​ള്ള സം​വി​ധാ​നം ഉ​ണ്ടെ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​നം ഉ​റ​പ്പു​വ​രു​ത്ത​ണം. യാ​ന​ത്തി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ സാ​നി​റ്റൈ​സ​ര്‍ അ​താ​ത് യാ​നം ഉ​ട​മ​ക​ളാ​ണ് ല​ഭ്യ​മാ​ക്കേ​ണ്ട​ത്.