ക​ളി​ക്കു​ന്ന​തി​നി​ടെ സാ​രി ക​ഴു​ത്തി​ല്‍ കു​രു​ങ്ങി വി​ദ്യാ​ര്‍​ഥി​നി മ​രിച്ചു
Friday, August 7, 2020 10:12 PM IST
ബ​ദി​യ​ഡു​ക്ക: സാ​രി കെ​ട്ടി​യു​ണ്ടാ​ക്കി​യ ഊ​ഞ്ഞാ​ലി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി അ​ഞ്ചാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി മ​ര​ിച്ചു. ബ​ദി​യ​ടു​ക്ക ബെ​ളി​ഞ്ച​യി​ലെ മു​ഹ​മ്മ​ദ് നാ​സ​ര്‍-ഫൗ​സി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ള്‍ ഫാ​ത്തി​മ നൗ​ഫി​യ (10) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 ഒാ​ടെ​യാ​ണ് സം​ഭ​വം.

ഊ​ഞ്ഞാ​ലി​ല്‍ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ അ​ബ​ദ്ധ​ത്തി​ല്‍ ക​ഴു​ത്തി​ല്‍​കു​രു​ങ്ങു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം മാ​താ​വ് അ​ടു​ക്ക​ള​യി​ല്‍ ജോ​ലി​യി​ലും പി​താ​വ് പ​ള്ളി​യി​ല്‍ പോ​യി​രി​ക്കു​ക​യു​മാ​യി​രു​ന്നു. ശ​ബ്ദം​കേ​ട്ട് മാ​താ​വ് ഓ​ടി​യെ​ത്തി ക​ഴു​ത്തി​ല്‍നി​ന്ന് സാ​രി മാ​റ്റി കു​ട്ടി​യെ ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.​ അ​തൃ​കു​ഴി സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഫാ​ത്തി​മ ന​ഫ്‌​സി​യ, മു​ഹ​മ്മ​ദ് മു​ഫീ​ദ്, ഫാ​ത്തി​മ മു​ഫീ​ദ, ഫാ​ത്വി​മ ന​ഫ്‌​ല.