കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍ ജോ​ലി​ക്കി​ട​യി​ല്‍ ഷോ​ക്കേ​റ്റു മ​രി​ച്ചു
Saturday, August 8, 2020 10:05 PM IST
കാ​സ​ര്‍​ഗോ​ഡ്: അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നാ​യി വൈ​ദ്യു​തി പോ​സ്റ്റി​ല്‍ ക​യ​റി​യ കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു. സീ​താം​ഗോ​ളി വൈ​ദ്യു​തി സെ​ക്ഷ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പ്ര​ദീ​പാ (36) ണ് ​മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ സീ​താം​ഗോ​ളി ടൗ​ണി​ന് സ​മീ​പ​ത്തു​ള്ള പോ​സ്റ്റി​ല്‍ നി​ന്നാ​ണ് ഷോ​ക്കേ​റ്റ​ത്. തെ​റി​ച്ചു​വീ​ണ പ്ര​ദീ​പി​നെ നാ​ട്ടു​കാ​രും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​ദ്യാ​ന​ഗ​ര്‍ ഉ​ദ​യ​ഗി​രി​യി​ലെ പ​രേ​ത​നാ​യ ബാ​ബു​വി​ന്‍റെ​യും ബേ​ബി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: കാ​വ്യ. മ​ക്ക​ള്‍: വൈ​ഷ​ണ​വ്, അ​ദ്വി​ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ജ​യ​കു​മാ​ര്‍, പ്രീ​തി.