കാ​ണാ​താ​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൃ​ത​ദേ​ഹം തോ​ട്ടി​ൽ ക​ണ്ടെ​ത്തി
Sunday, August 9, 2020 10:23 PM IST
രാ​ജ​പു​രം: വീ​ട്ടി​ൽനി​ന്ന് കാ​ണാ​താ​യ പി​ജി വി​ദ്യാ​ര്‍​ഥി​നി​യു​ടെ മൃ​ത​ദേ​ഹം തോ​ട്ടി​ൽ ക​ണ്ടെ​ത്തി. പൂ​ട​ങ്ക​ല്ല് കാ​ഞ്ഞി​ര​ത്ത​ടി​യി​ലെ നാ​രാ​യ​ണ​ന്‍-​ര​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ളും ഗു​ജ​റാ​ത്തി​ലെ ആ​ന​ന്ദ് അ​ഗ്രി​ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ എം​എ​സ്‌സി ​അ​ഗ്രി​ക​ള്‍​ച്ച​ര്‍ വി​ദ്യാ​ര്‍​ഥി​നി​യു​മാ​യ ശ്രീ​ല​ക്ഷ്മി (26)യെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണ് ശ്രീ​ല​ക്ഷ്മി​യെ വീ​ട്ടി​ൽനി​ന്ന് കാ​ണാ​താ​വു​ന്ന​ത്.

തു​ട​ര്‍​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി 11 വ​രെ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് വീ​ടി​ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ കാ​ഞ്ഞി​ര​ത്ത​ടി​യി​ല്‍ തോ​ട്ടി​ല്‍ ഇ​ഞ്ച​കാ​ട്ടി​ല്‍ കു​ടു​ങ്ങി​യ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ന​ട​ത്തി​യ പോ​സ്റ്റ് മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം വീ​ട്ട് വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു. ലോ​ക്ക് ഡൗ​ണി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടു​മാ​സം മു​ന്പാ​ണ് ശ്രീ​ല​ക്ഷ്മി നാ​ട്ടി​ലെ​ത്തി​യ​ത്. സ​ഹോ​ദ​ര​ന്‍: ഹ​രി.