മഴയ്ക്ക് ഇടവേള; ഇതുവരെ 229 വീ​ടു​ക​ള്‍ക്ക് നാശനഷ്ടം
Tuesday, August 11, 2020 12:42 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ ഇന്നലെ മഴപെയ്ത്തിന് ഇടവേള. ജൂ​ണ്‍ ഒ​ന്നി​ന് കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​തു മു​ത​ല്‍ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ​യാ​യി 210 വീ​ട് ഭാ​ഗി​ക​മാ​യും 19 വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. പു​ഴ​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കി​യാ​ണ് കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്. കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ​യാ​യി നാ​ല് മ​ര​ണ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ജി​ല്ല​യി​ല്‍ ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളാ​ണു​ള്ള​ത്. ര​ണ്ടും വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലാ​ണ്.

ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ലെ ക​യ്യൂ​ര്‍, ചീ​മേ​നി, ക്ലാ​യി​ക്കോ​ട്, ചെ​റു​വ​ത്തൂ​ര്‍, തു​രു​ത്തി, നീ​ലേ​ശ്വ​രം, പേ​രോ​ല്‍, മ​ടി​ക്കൈ, പു​ല്ലൂ​ര്‍, പ​ന​യാ​ല്‍, ഉ​ദു​മ, പു​തു​ക്കൈ, നോ​ര്‍​ത്ത് തൃ​ക്ക​രി​പ്പൂ​ര്‍, സൗ​ത്ത് തൃ​ക്ക​രി​പ്പൂ​ര്‍, പ​ട​ന്ന, വ​ലി​യ​പ​റ​മ്പ, ബ​ല്ല, അ​മ്പ​ല​ത്ത​റ എ​ന്നീ വി​ല്ലേ​ജു​ക​ളെ​യും അ​നു​ബ​ന്ധ പ​ഞ്ചാ​യ​ത്തു​ക​ളെ​യും കാ​ല​വ​ര്‍​ഷം സാ​ര​മാ​യി ബാ​ധി​ച്ചു.

നി​ല​വി​ല്‍ ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ലും കാ​ല​വ​ര്‍​ഷ​ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് 915 കു​ടും​ബ​ങ്ങ​ളി​ലെ 4,657 അം​ഗ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി താ​ലൂ​ക്കി​ല്‍ ര​ണ്ട് വീ​ട് പൂ​ര്‍​ണ​മാ​യും 10 വീ​ട് ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നി​ട്ടു​ണ്ട്. ഈ ​ഇ​ന​ത്തി​ല്‍ 5.54 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി.

വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലെ ര​ണ്ടു ക്യാ​മ്പു​ക​ളി​ലാ​യി 33 കു​ടും​ബ​ങ്ങ​ളി​ലെ 77 അം​ഗ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. 98 പേ​രെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി വെ​സ്റ്റ് എ​ളേ​രി വി​ല്ലേ​ജി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് നാ​ട്ട​ക്ക​ല്ല് വ​യോ​ജ​ന​മ​ന്ദി​ര​ത്തി​ല്‍ ര​ണ്ടു കു​ടും​ബ​ങ്ങ​ളി​ലെ ഒ​ന്‍​പ​ത് പേ​രെ മാ​റ്റി താ​മ​സി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഭീ​ഷ​ണി അ​ക​ന്ന​തി​നെ​തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ അ​വ​ര്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ല്‍ 59 വീ​ടു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​തു​മു​ത​ല്‍ താ​ലൂ​ക്കി​ല്‍ ഇ​തു​വ​രെ​യാ​യി ഒ​രു​കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി

കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്കി​ല്‍ 206 പേ​രെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചു. താ​ലൂ​ക്കി​ല്‍ ഇ​തു​വ​രെ​യാ​യി ര​ണ്ടു വീ​ട് പൂ​ര്‍​ണ​മാ​യും 86 വീ​ട് ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. ഇ​തു​വ​രെ​യാ​യി 24 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ത​ള​ങ്ക​ര വി​ല്ലേ​ജ് കൊ​പ്പ​ല്‍ പ്ര​ദേ​ശ​ത്ത് ച​ന്ദ്ര​ഗി​രി​പ്പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ത​ള​ങ്ക​ര കു​ന്നി​ല്‍ ജി​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​മ്പ് പി​രി​ച്ചു​വി​ട്ടു. 20 വീ​ടു​ക​ളി​ല്‍ നി​ന്നു​മാ​യി 40 പ​രു​ഷ​ന്‍​മാ​രും 41 സ്ത്രീ​ക​ളും 16 കു​ട്ടി​ക​ളു​മാ​യി​രു​ന്നു ക്യാ​മ്പി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. വെ​ള്ളം താ​ഴ്ന്നു തു​ട​ങ്ങി​യ​തോ​ടെ ഏ​ഴ് കു​ടും​ബ​ങ്ങ​ള്‍ ആ​ദ്യം തി​രി​കെ​പോ​യി. മ​ഴ കു​റ​ഞ്ഞ് ച​ന്ദ്ര​ഗി​രി​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തി​നെ തു​ട​ര്‍​ന്ന് അ​വ​ശേ​ഷി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. കാ​ല​വ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ലെ 22 കു​ടും​ബ​ങ്ങ​ളി​ലെ 99 പേ​രെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി പാ​ര്‍​പ്പി​ച്ചു. ഏ​ഴ് വീ​ട് പൂ​ര്‍​ണ​മാ​യും 15 വീ​ട് ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു.

മ​ഞ്ചേ​ശ്വ​ര​ത്ത് ക​ട​ല്‍​ക്ഷോ​ഭ​ത്തെ തു​ട​ര്‍​ന്നും ബം​ബ്രാ​ണ വ​യ​ലി​ല്‍ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ര്‍​ന്നു​മാ​ണ് കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ര്‍​പ്പി​ച്ച​ത്. പൈ​വ​ളി​കെ​യി​ല്‍ മ​ണ്ണി​ടി​ഞ്ഞാ​ണ് കു​ടും​ബ​ങ്ങ​ളെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ ജി​ല്ല​യി​ല്‍ 66.966 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ ല​ഭി​ച്ചു. മ​ഴ​യി​ല്‍ എ​ട്ട് വീ​ട് ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. കാ​ല​വ​ര്‍​ഷം ആ​രം​ഭി​ച്ച​തു മു​ത​ല്‍ ജി​ല്ല​യി​ല്‍ ഇ​തു​വ​രെ​യാ​യി 2722.716 മി​ല്ലി​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്.

3.70 കോ​ടി രൂ​പ​യു​ടെ കൃ​ഷിനാ​ശം

കാ​സ​ർ​ഗോ​ഡ്: കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി​യി​ല്‍ ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി 3,70,88000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. റ​ബ​ര്‍, നേ​ന്ത്ര​വാ​ഴ, തെ​ങ്ങ്, നെ​ല്ല്, അ​ട​യ്ക്ക, കു​രു​മു​ള​ക്, കി​ഴ​ങ്ങ് വി​ള​ക​ള്‍, എ​ന്നി​ങ്ങ​നെ 286.25 ഹെ​ക്ട​റി​ലെ വി​ള​ക​ള്‍​ക്കാ​ണ് നാ​ശം സം​ഭ​വി​ച്ച​ത്. 1,862 ക​ര്‍​ഷ​ക​രെ​യും കാ​ല​വ​ര്‍​ഷം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു.

ഇ​ന്ന് യെ​ല്ലോ അ​ലെ​ര്‍​ട്ട്

ജി​ല്ല​യി​ല്‍ ഇ​ന്നും യെ​ല്ലോ അ​ലെ​ര്‍​ട്ടാ​ണെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യാ​ണ് സാ​ധ്യ​ത. നാ​ളെ മു​ത​ൽ 14 വ​രെ ഗ്രീ​ൻ അ​ലെ​ര്‍​ട്ടാ​ണ്.