ഓ​ട്ടോ​ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ്; ഒ​ട​യം​ചാ​ല്‍ ടൗ​ണ്‍ അ​ട​ച്ചി​ട്ടു
Tuesday, August 11, 2020 12:42 AM IST
ഒ​ട​യം​ചാ​ല്‍: ര​ണ്ട് ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഒ​ട​യം​ചാ​ല്‍ ടൗ​ണ്‍ അ​ട​ച്ചി​ടാ​ന്‍ പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ്, പോ​ലീ​സ് അ​ധി​കാ​രി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
കാ​ഞ്ഞ​ങ്ങാ​ട് ഫാ​ര്‍​മ​സി​സ്റ്റാ​യി ജോ​ലി​ചെ​യ്യു​ന്ന ഒ​ട​യം​ചാ​ല്‍ സ്വ​ദേ​ശി​നി​ക്ക് നാ​ലു​ദി​വ​സം മു​മ്പ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രു​ടെ സ​ഹോ​ദ​ര​നും അ​ടു​ത്ത ബ​ന്ധു​വു​മാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ 34 ഓ​ളം പേ​ര്‍ ഇ​രു​വ​രു​മാ​യും സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യി​ട്ടു​ള്ള​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ​ക്ക്.
ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ടൗ​ണ്‍ അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ആ​ല​ടു​ക്കം, ചെ​ന്ത​ളം, പാ​ക്കം പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ടൗ​ണി​ന്‍റെ മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യി അ​ട​ക്കാ​നാ​ണ് തീ​രു​മാ​നം. ജ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി വീ​ട്ടി​ല്‍​ത​ന്നെ ക​ഴി​യ​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചു.
യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ. ​ഭൂ​പേ​ഷ്, വാ​ര്‍​ഡ് അം​ഗം അ​മ്പാ​ടി, അ​സി. സെ​ക്ര​ട്ട​റി അ​തീ​ന്ദ്ര​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി​ഷ, രാ​ജ​പു​രം സി​ഐ ര​ഞ്ജി​ത് ര​വീ​ന്ദ്ര​ന്‍, അ​മ്പ​ല​ത്ത​റ എ​സ്‌​ഐ രാ​ജീ​വ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.