ഇ​ഐ​എ ഡ്രാ​ഫ്റ്റി​നെ​തി​രേ പ്ര​തി​ഷേ​ധ​വും ഓ​ണ്‍​ലൈ​ന്‍ കാ​മ്പ​യി​നു​മാ​യി കെ​സി​വൈ​എം
Tuesday, August 11, 2020 12:43 AM IST
ചി​റ്റാ​രി​ക്കാ​ല്‍: പ്ര​കൃ​തി​ക്കും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും ഒ​രു​പോ​ലെ ദോ​ഷ​ക​ര​മാ​കു​ന്ന ഇ​ഐ​എ ഡ്രാ​ഫ്റ്റ് 2020 നെ​തി​രേ കെ​സി​വൈ​എം തോ​മാ​പു​രം യൂ​ണി​റ്റ് ഓ​ണ്‍​ലൈ​ന്‍ കാ​മ്പ​യി​നും ഡ്രാ​ഫ്റ്റ് പ്ര​തീ​കാ​ത്മ​ക​മാ​യി ക​ത്തി​ച്ചു​കൊ​ണ്ട് പ്ര​തി​ഷേ​ധ​വും ന​ട​ത്തി.
തോ​മാ​പു​രം ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ല്‍, ഫാ. ​ജി​സ് ക​ള​പ്പു​ര​ക്ക​ല്‍, സെ​ല​ക്ട് ഇ​ട​ക്കാ​രോ​ട്ട്, തോ​മ​സ് മ്ലാ​ക്കു​ഴി​യി​ല്‍, സു​ജോ പൊ​ടി​മ​റ്റ​ത്തി​ല്‍, അ​മി​ത വാ​ലു​മ്മേ​ല്‍, ഗ്ലോ​റീ​സ് ചെ​ട്ടി​യി​ല്‍ എ​ന്നി​വ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. ഇ​ട​വ​ക​യി​ല്‍ നി​ന്ന് നൂ​റോ​ളം യു​വ​ജ​ന​ങ്ങ​ള്‍ ഡ്രാ​ഫ്റ്റി​നെ​തി​രേ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പൊ​തു​ജ​നാ​ഭി​പ്രാ​യ സെ​ല്ലി​ലേ​ക്ക് പ്ര​തി​ഷേ​ധ മെ​യി​ലു​ക​ള്‍ അ​യ​ച്ചു.