അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ കൈ​മാ​റ​ണം
Thursday, August 13, 2020 12:48 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കു​ക​ളി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന കെ​ട്ടി​ട ഉ​ട​മ​ക​ളും തൊ​ഴി​ലു​ട​മ​ക​ളും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ കാ​സ​ര്‍​ഗോ​ഡ് അ​സി. ലേ​ബ​ര്‍ ഓ​ഫീ​സി​ല്‍ അ​റി​യി​ക്ക​ണം.
വി​വ​ര​ങ്ങ​ള്‍ 9847 754 002 എ​ന്ന ന​മ്പ​റി​ല്‍ വാ​ട്‌​സ്ആ​പ്പ് മു​ഖേ​ന​യോ അ​ല്ലെ​ങ്കി​ല്‍ [email protected] വി​ലാ​സ​ത്തി​ല്‍ ഇ-​മെ​യി​ല്‍ മു​ഖേ​ന​യോ ന​ല്‍​കാം. പേ​ര്, വ​യ​സ്, ആ​ധാ​ര്‍ ന​മ്പ​ര്‍, മൊ​ബൈ​ല്‍ ന​മ്പ​ര്‍, സം​സ്ഥാ​നം, നി​ല​വി​ല്‍ താ​മ​സി​ക്കു​ന്ന സ്ഥ​ലം എ​ന്നീ വി​വ​ര​ങ്ങ​ളാ​ണ് ന​ല്‍​കേ​ണ്ട​ത്. ഇ​വ​ര്‍​ക്ക് സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ ഭ​ക്ഷ​ണ കി​റ്റ് കൂ​ടി ല​ഭ്യ​മാ​ക്കും. ഫോ​ൺ: 04994 257850.

പ്രീ-​മെ​ട്രി​ക്
സ്‌​കോ​ള​ര്‍​ഷി​പ്പി​ന്
അ​പേ​ക്ഷി​ക്കാം

കാ​സ​ർ​ഗോ​ഡ്: തു​ക​ല്‍ ഉ​രി​ക്ക​ല്‍, തു​ക​ല്‍ ഊ​റ​ക്കി​ട​ല്‍, പാ​ഴ്‌​വ​സ്തു​ക്ക​ള്‍ പെ​റു​ക്കി വി​ല്‍​ക്ക​ല്‍, മാ​ലി​ന്യം നീ​ക്കം​ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്കു​ള്ള പ്രീ-​മെ​ട്രി​ക് സ്‌​കോ​ള​ര്‍​ഷി​പ്പി​ന് ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സി​ല്‍ അ​പേ​ക്ഷി​ക്കാം. ഒ​ന്നു​മു​ത​ല്‍ 10 വ​രെ ക്ലാ​സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് അ​വ​സ​രം.
ബ​ന്ധ​പ്പെ​ട്ട മു​നി​സി​പ്പാ​ലി​റ്റി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യി​ല്‍ നി​ന്നു​ള്ള സാ​ക്ഷ്യ​പ​ത്രം സ​ഹി​തം സ്‌​കൂ​ള്‍ മേ​ധാ​വി വ​ഴി ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍​ക്ക് 25 ന​കം അ​പേ​ക്ഷ ന​ല്‍​ക​ണം.