സാ​നി​റ്റൈ​സ​ര്‍ ക​ഴി​ച്ച കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ ഗു​രു​ത​ര​നി​ല​യി​ല്‍
Thursday, August 13, 2020 12:50 AM IST
കാ​സ​ര്‍​​ഗോഡ്: സാ​നി​റ്റൈ​സ​ര്‍ എ​ടു​ത്തു​ക​ഴി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ഡി​പ്പോ​യി​ലെ ഡ്രൈ​വ​ര്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഷി​ബു(45)​വി​നെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ഡി​പ്പോ​യ്ക്ക് സ​മീ​പം അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.
കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്ന​ലെ ജീ​വ​ന​ക്കാ​രാ​രും ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഡി​പ്പോ​യി​ലെ വി​ശ്ര​മ​മു​റി​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഷി​ബു ഇ​വി​ടെ അ​ക​പ്പെ​ട്ടു​പോ​യ​താ​യി​രു​ന്നു. രാ​ത്രി അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രാ​ണ് കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. താ​ന്‍ സാ​നി​റ്റൈ​സ​ര്‍ ക​ഴി​ച്ചി​രു​ന്ന​താ​യി പ​രി​ശോ​ധ​ന​യ്ക്കി​ടെ ഷി​ബു ഡോ​ക്ട​റോ​ട് പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കൂ​ടു​ത​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യാ​ണ് പ​രി​യാ​ര​ത്തേ​ക്ക് മാ​റ്റി​യ​ത്.