സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഫാ​ര്‍​മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​ക​ള്‍ വ​രു​ന്നു
Friday, August 14, 2020 1:09 AM IST
വെ​ള്ള​രി​ക്കു​ണ്ട്: സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഫാ​ര്‍​മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ തു​ട​ങ്ങി. ജി​ല്ല​യി​ലെ എ​ല്ലാ ബ്ലോ​ക്കു​ക​ളി​ലും ക​ര്‍​ഷ​ക​ര്‍ ത​ന്നെ മു​ത​ലാ​ളി​മാ​രാ​കു​ന്ന ക​മ്പ​നി​ക​ള്‍ രൂ​പീ​ക​രി​ച്ച് ക​ര്‍​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് നീ​ലേ​ശ്വ​രം ബ്ലോ​ക്കി​ല്‍ ക​ര്‍​ഷ​ക​രു​മാ​യി ന​ട​ന്ന ആ​ലോ​ച​നാ യോ​ഗ​ത്തി​ല്‍ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത് ബാ​ബു പ​റ​ഞ്ഞു. ക​ര്‍​ഷ​ക​രെ ത​ന്നെ സം​രം​ഭ​ക​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ര്‍​ഷ​ക​രു​ള്ള നീ​ലേ​ശ്വ​രം, പ​ര​പ്പ, ഹോ​സ്ദു​ര്‍​ഗ് ബ്ലോ​ക്കു​ക​ളി​ലാ​കും ക​മ്പ​നി​ക​ള്‍ രൂ​പീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ക. കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ള്‍ സം​ഭ​രി​ക്കാ​നും മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി വി​പ​ണ​നം ചെ​യ്യാ​നും ഫാ​ര്‍​മ​ര്‍ പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​ക​ളി​ലൂ​ടെ സാ​ധി​ക്കും. 500 പേ​ര്‍ വീ​ത​മ​ട​ങ്ങി​യ ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​മ്പ​നി​ക​ള്‍ രൂ​പീ​ക​രി​ക്കു​ക. ക​ര്‍​ഷ​ക​ര്‍ മാ​ത്ര​മാ​ണ് ക​മ്പ​നി​യി​ല്‍ ഷെ​യ​ര്‍ ഹോ​ള്‍​ഡേ​ഴ്സ് ആ​യി​രി​ക്കു​ക. ഒ​രു ക​ര്‍​ഷ​ക​ന് 2000 രൂ​പ ന​ല്കി​യാ​ണ് ക​മ്പ​നി​യി​ല്‍ അം​ഗ​ത്വ​മെ​ടു​ക്കാം. ക​മ്പ​നി​ക​ള്‍​ക്ക് കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ധ​ന​സ​ഹാ​യ​വും ബാ​ങ്ക് വാ​യ്പ​ക​ളും ല​ഭ്യ​മാ​ക്കും.
യോ​ഗ​ത്തി​ല്‍ സി​പി​സി​ആ​ര്‍​ഐ പ്രി​ന്‍​സി​പ്പ​ല്‍ സ​യ​സ്റ്റ് ഡോ. ​ടി. മ​നോ​ജ് കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പി. ജാ​ന​കി, എ​ഡി​സി (ജ​ന​റ​ല്‍) ബെ​വി​ന്‍ ജോ​സ് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.