ബൈ​ക്ക് തോ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ല്‍
Friday, August 14, 2020 1:17 AM IST
പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ബൈ​പാ​സ് റോ​ഡി​ലെ പെ​രു​മ്പ തോ​ട്ടി​ല്‍ ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു ബൈ​പാ​സ് റോ​ഡി​ലെ ക​ള്‍​വ​ര്‍​ട്ടി​നു സ​മീ​പം വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ​നി​ല​യി​ല്‍ ബൈ​ക്ക് ക​ണ്ടെ​ത്തി​യ​ത്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍​ചെ​യ്ത കെ​എ​ല്‍-14 പി.3767 ​ന​മ്പ​ര്‍ പ​ള്‍​സ​ര്‍ ബൈ​ക്കാ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ല്‍ വ​ഴി​യാ​ത്ര​ക്കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ​യു​ട​ന്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സെ​ത്തി ക്രെ​യി​നു​പ​യോ​ഗി​ച്ച് ബൈ​ക്ക് പു​റ​ത്തെ​ടു​ത്ത് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.