നീ​ന്ത​ല്‍ കാ​യി​ക​യി​ന​ത്തി​ല്‍ ബോ​ണ​സ്മാ​ര്‍​ക്ക്: ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി
Saturday, August 15, 2020 12:42 AM IST
പാ​ലാ​വ​യ​ൽ: പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് നീ​ന്ത​ല്‍ കാ​യി​ക​യി​ന​ത്തി​ല്‍ ബോ​ണ​സ് മാ​ര്‍​ക്ക് അ​നു​വ​ദി​ക്കു​ന്ന​തി​ന് ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി കൗ​ണ്ട​ര്‍ സൈ​ന്‍ ചെ​യ്ത് തു​ട​ങ്ങി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ദീ​പി​ക​യു​ടെ റി​പ്പോ​ർ​ട്ടി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
നീ​ന്ത​ല്‍ അ​റി​വി​നു​ള്ള ര​ണ്ടു ബോ​ണ​സ് പോ​യി​ന്റ് ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ന്‍ താ​മ​സി​ക്കു​ന്ന കോ​ര്‍​പ്പ​റേ​ഷ​ന്‍, മു​നി​സി​പ്പാ​ലി​റ്റി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലു​ക​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നീ​ന്ത​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തി​നു​ള്ള അ​ധി​കാ​രം ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​നാ​ണ്.
നീ​ന്ത​ല്‍ ടെ​സ്റ്റ് ന​ട​ത്താ​തെ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലു​ക​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​ത​ല്ലെ​ങ്കി​ലും കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ണ്ടു​മാ​ര്‍ സെ​ക്ര​ട്ട​റി​മാ​ര്‍ ന​ല്‍​കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും, അം​ഗീ​കൃ​ത ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ സ്‌​കീ​മു​ക​ളി​ല്‍ ഉ​ള്ള​വ​ര്‍ പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും പ​രി​ശീ​ല​ക​ര്‍ ന​ല്‍​കു​ന്ന നീ​ന്ത​ല്‍ മി​ക​വ് തെ​ളി​യി​ക്കു​ന്ന എ​ല്ലാ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ രൂ​പീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രും സെ​ക്ര​ട്ട​റി​മാ​രും നീ​ന്ത​ല്‍ മി​ക​വ് സാ​ക്ഷ്യ​പ്പെ​ടു​ത്തി ന​ല്‍​കി​യി​ട്ടു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ജി​ല്ല​യി​ല്‍ കൗ​ണ്ട​ര്‍ സൈ​ന്‍ ചെ​യ്തു തു​ട​ങ്ങി.
സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പൂ​ര്‍​ണ്ണ ഉ​ത്ത​ര​വാ​ദി​ത്തം ഇ​ത് ന​ല്‍​കു​ന്ന വ്യ​ക്തി​ക​ള്‍​ക്കും കേ​ന്ദ്ര​ങ്ങ​ള്‍​ക്കു​മാ​യി​രി​ക്കും.
കു​ട്ടി​ക​ള്‍ നേ​രി​ട്ട് വ​രു​ന്ന​തി​നു പ​ക​രം സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് മെ​മ്പ​ര്‍​മാ​ര്‍, അ​ധ്യാ​പ​ക​ര്‍ വ​ഴി ബ​ന്ധ​പ്പെ​ട്ട രേ​ഖ​യു​ടെ ഒ​റി​ജി​ന​ലും ര​ണ്ട് പ​ക​ര്‍​പ്പു​ക​ളും​സ​ത്യ​വാ​ങ്മൂ​ല​വും ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ല്‍ എ​ത്തി​ക്ക​ണം.