സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ച് ടോം ​ജോ​സ​ഫ്
Wednesday, September 16, 2020 1:13 AM IST
ചി​റ്റാ​രി​ക്കാ​ൽ : കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് വി​ദ്യാ​ഭ്യാ​സം ഓ​ൺ​ലൈ​നി​ൽ മാ​ത്ര​മാ​യി ച​രു​ങ്ങി​യ​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ൽ​കാ​ൻ അ​ന്ത​ർ​ദേ​ശീ​യ വോ​ളി​ബോ​ൾ താ​ര​വും അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ടോം ​ജോ​സ​ഫു​മാ​യി ഓ​ൺ​ലൈ​ൻ സം​ഭാ​ഷ​ണ​മൊ​രു​ക്കി തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ച്ച് എ​സ്എ​സ്. ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ താ​ൻ നേ​ടി​യ ജീ​വി​ത വി​ജ​യം ല​ളി​ത​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യും കു​ട്ടി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ, പ്ര​ൻ​സി​പ്പ​ൽ ടോം ​ജോ​സ്, കെ.​എ.​ഷാ​ജി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.