പ​ള്ളി​ക്ക​ര​യി​ൽ യു​ഡി​എ​ഫ് - എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി; ആ​റു​പേ​ര്‍​ക്ക് പ​രി​ക്ക്
Thursday, September 17, 2020 12:52 AM IST
ബേ​ക്ക​ല്‍: പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ യു​ഡി​എ​ഫ് - എ​ല്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി. പ​രി​ക്കേ​റ്റ ആ​റു പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​യു​ഡി​എ​ഫ് പ​ള​ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് ക​ണ്‍​വീ​ന​റും ഉ​ദു​മ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ സു​കു​മാ​ര​ന്‍ പൂ​ച്ച​ക്കാ​ട്, മു​സ്‌​ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി​ദ്ദി​ഖ് പ​ള്ളി​പ്പു​ഴ, മു​സ്്‌ലിം യൂ​ത്ത് ലീ​ഗ് ഉ​ദു​മ നി​യോ​ജ​ക മ​ണ്ഡ​ലം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ഷി​ഖ് റ​ഹ്‍​മാ​ന്‍, പൂ​ച്ച​ക്കാ​ട്ടെ പി. ​എ​സ് മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​ര്‍​ക്കും സി​പി​എം പ​ള്ളി​ക്ക​ര ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പി.​കെ.​അ​ബ്ദു​ല്ല, പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ടി.​എം.​അ​ബ്ദു​ൾ ല​ത്തീ​ഫ് എ​ന്നി​വ​ര്‍​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.
ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്തി​ല്‍ ഹി​യ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു. നോ​ട്ടീ​സ് ല​ഭി​ച്ച മു​ഴു​വ​ന്‍ ആ​ളു​ക​ളും റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള​ള രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കു​ക​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി താ​മ​സ​ക്കാ​രാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്ത​ശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്പോ​ള്‍ സി​പി​എം നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഒ​രു കൂ​ട്ടം ആ​ളു​ക​ള്‍ അ​വി​ടെ​യെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.​പ​രി​ക്കേ​റ്റ യു​ഡി​എ​ഫ് നേ​താ​ക്ക​ള കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഹി​യ​റിം​ഗി​ന് ആ​ശു​പ​ത്രി​യി​ല്‍ അ​ഡ്മി​റ്റ് ചെ​യ്തി​രു​ന്ന രോ​ഗി പോ​ലും രേ​ഖ​ക​ളു​മാ​യി എ​ത്തി​യി​രു​ന്നു. കൂ​ലി തൊ​ഴി​ലാ​ളി​ക​ളാ​യ നി​ര​വ​ധി പേ​രെ​യാ​ണ് സി​പി​എം നേ​താ​ക്ക​ള്‍ ക​രു​തി​ക്കൂ​ട്ടി വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ല്‍ നി​ന്ന് ത​ള്ളാ​ന്‍ പ​രാ​തി കൊ​ടു​ത്ത​തെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. ഹാ​ജ​രാ​യ​വ​ര്‍ പ​രാ​തി ന​ല്‍​കി​യ​വ​ര്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.
ഓ​ഗ​സ്റ്റ് 17 ന് ​പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി​ളി​ച്ചു ചേ​ര്‍​ത്ത വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ ഫോം ​അ​ഞ്ചി​ല്‍ വോ​ട്ട​ര്‍​മാ​രെ ത​ള്ളു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന് ധാ​ര​ണ​യാ​യി​രു​ന്നു. ഈ ​ധാ​ര​ണ സി​പി​എം ലം​ഘി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ള്‍ പ​റ​യു​ന്നു.
അ​തേ​സ​മ​യം പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ന്‍​വ​ശ​ത്ത് വ​ച്ച്‌ ലീ​ഗ് - കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.