ജ​ന​ശ​താ​ബ്ദി കാ​സ​ർ​ഗോ​ഡ് വ​രെ നീ​ട്ട​ണം: രാജ്മോഹൻ ഉണ്ണിത്താൻ എം​പി
Thursday, September 17, 2020 12:53 AM IST
കാ​സ​ർ​ഗോ​ഡ്: ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് കാ​സ​ർ​ഗോ​ഡ് വ​രെ നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​ന് നി​വേ​ദ​നം ന​ൽ​കി. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ്. എ​രി​തീ​യി​ലേ​ക്ക് എ​ണ്ണ ഒ​ഴി​ക്കു​ന്ന​തുപോ​ലെ​യാ​ണ് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ഗ​താ​ഗ​തസം​വി​ധാ​ന​ങ്ങ​ളി​ൽ വ​ന്നി​രി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ.
ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ ഏ​റ്റ​വു​മ​ധി​കം ആ​ശ്ര​യി​ക്കു​ന്ന തെ​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് ഇ​പ്പോ​ൾ യാ​ത്ര​ചെ​യ്യാ​ൻ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടാ​ണ്.
വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, തൊ​ഴി​ൽ എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ആ​ശ്ര​യി​ക്കു​ന്ന​ത് തെ​ക്ക​ൻ ജി​ല്ല​ക​ളെ​യാ​ണ്. എ​ന്നാ​ൽ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് യാ​ത്രചെ​യ്യാ​നു​ള്ള യാ​തൊ​രു​വി​ധ സം​വി​ധാ​ന​ങ്ങ​ളും ഇ​ന്നി​ല്ല.
ക​ണ്ണൂ​രി​ൽനി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള ജ​ന​ശ​താ​ബ്ദി എ​ക്സ്പ്ര​സ് കാ​സ​ർ​ഗോ​ട്ടേ​ക്ക് നീ​ട്ടു​ക​യാ​ണെ​ങ്കി​ൽ അ​ത് കാ​സ​ർ​ഗോ​ട്ടെ ജ​ന​ങ്ങ​ൾ​ പൊ​തുഗ​താ​ഗ​ത രം​ഗ​ത്ത് നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് വ​ലി​യൊ​രു ആ​ശ്വാ​സ​മാ​യി മാ​റും. മാ​ത്ര​മ​ല്ല ക​ണ്ണൂ​രി​ൽനി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് ഷ​ട്ടി​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.