പ​യ്യ​ന്നൂ​ര്‍ കോ​റോ​ത്ത് രാ​ജീ​വ്ഗാ​ന്ധി സ്തൂ​പം ത​ക​ര്‍​ത്തു
Thursday, September 17, 2020 12:53 AM IST
പ​യ്യ​ന്നൂ​ര്‍: കോ​റോ​ത്ത് രാ​ജീ​വ്ഗാ​ന്ധി ര​ക്ത​സാ​ക്ഷി സ്മാ​ര​ക സ്തൂ​പം ത​ക​ര്‍​ത്തു. കോ​റോം നോ​ര്‍​ത്തി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സ്തൂ​പ​മാ​ണ് പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ത്ത​ത്. സ്തൂ​പ​ത്തി​ന്‍റെ ത​റ​ക്ക​ല്ലു​വ​രെ പ​റി​ച്ച് ത​ക​ര്‍​ത്ത​നി​ല​യി​ലാ​ണു​ള്ള​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വി​ടെ നി​ല​നി​ന്നി​രു​ന്ന സ്തൂ​പം ഇ​ന്ന​ലെ നേ​രം പു​ല​ര്‍​ന്ന​പ്പോ​ഴാ​ണ് ത​ക​ര്‍​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വാ​ര്‍​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് കോ​റോം പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പ​യ്യ​ന്നൂ​ര്‍ മൂ​രി​ക്കൊ​വ്വ​ലി​ലെ ശ്രീ​നാ​രാ​യ​ണ വി​ദ്യാ​ല​യ​ത്തി​ന് സ​മീ​പ​ത്തെ സ​ജി​ത്‌​ലാ​ല്‍ സ്തൂ​പം 31ന് ​രാ​ത്രി​യി​ലും സ​ജി​ത്‌​ലാ​ൽ സ്മാ​ര​ക​മ​ന്ദി​രം ആ​റി​ന് രാ​ത്രി​യി​ലും ത​ക​ർ​ത്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ഉ​യ​രു​ന്ന​തി​നി​ട​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​സി.​പ്ര​മോ​ദ് വി​ളി​ച്ചു​ചേ​ര്‍​ത്ത സ​ര്‍​വ​ക​ക്ഷി സ​മാ​ധാ​ന​യോ​ഗ​ത്തി​ല്‍ ഇ​നി​യൊ​രു അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​മു​ണ്ടാ​കി​ല്ലെ​ന്ന തീ​രു​മാ​നം ക​ക്ഷി​നേ​താ​ക്ക​ൾ അം​ഗീ​ക​രി​ച്ചി​രു​ന്ന​താ​ണ്.