ബാ​ബു​വി​ന്‍റെ പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ന് പു​ര​സ്കാ​രം
Friday, September 18, 2020 12:58 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ സ​മി​തി​യു​ടെ വീ​ട്ടി​ലി​രി​ക്കാം പ​ച്ച​ക്ക​റി ന​ടാം കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല അ​ടു​ക്ക​ള​ത്തോ​ട്ട പ​ച്ച​ക്ക​റി കൃ​ഷി മ​ത്സ​ര​ത്തി​ൽ (ഏ​ദ​ൻ തോ​ട്ടം ) മൂ​ന്നാം സ്ഥാ​നം പു​ന്ന​ക്കു​ന്ന് ഇ​ട​വ​ക​യി​ലെ പൊ​ട്ട​നാ​നി​യി​ൽ ബാ​ബു​വി​ന് ല​ഭി​ച്ചു. 22ന് ​കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും .