ഇ​ട​വി​ള കൃ​ഷി​യി​ലൂ​ടെ തെ​ങ്ങി​ൻ തോ​പ്പിൽ ജൈ​വ വൈ​വി​ധ്യ​വ​ത്ക​ര​ണം
Friday, September 18, 2020 12:59 AM IST
പി​ലി​ക്കോ​ട്: ഇ​ട​വി​ള കൃ​ഷി​യി​ലൂ​ടെ തെ​ങ്ങി​ൻ തോ​ട്ട​ങ്ങ​ളു​ടെ ജൈ​വ വൈ​വി​ധ്യ​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി പി​ലി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ലാ പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം. ഫ​ല​വൃ​ക്ഷ​ങ്ങ​ൾ,സു​ഗ​ന്ധ​വ്യ​ഞ്ജ​ന​സ​സ്യ​ങ്ങ​ൾ,ഔ​ഷ​ധ​സ​സ്യ​ങ്ങ​ൾ, പൂ​മ​ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട അ​ൻ​പ​തോ​ളം വി​ള​ക​ളാ​ണ് തെ​ങ്ങി​ൻ തോ​ട്ട​ത്തി​ൽ ഇ​ട​വി​ള​ക​ളാ​യും ചു​റ്റ് വി​ള​ക​ളാ​യും ന​ട്ട​ത്. ഇ​തി​ൽ പേ​ര, സ​പ്പോ​ട്ട, റം​ബു​ട്ടാ​ൻ,നോ​നി, കു​ടം​പു​ളി, കൊ​ക്കം, ക​റു​വാ​പ്പ​ട്ട, ഗ്രാ​മ്പു, ജാ​തി, ലാ​ങ് ലാ​ങ്, പാ​രി​ജാ​തം തു​ട​ങ്ങി​യ​വ കേ​ന്ദ്ര​ത്തി​ൽ പു​തു​താ​യി കൊ​ണ്ട് വ​രു​ന്ന വി​ള​ക​ളാ​ണ്. ജൈ​വ വേ​ലി​ക്കാ​യി അ​തി​ര്‍​ത്തി​ക​ളി​ല്‍ തേ​ക്കി​ന്‍ തൈ​ക​ളും ന​ട്ടു ക​ഴി​ഞ്ഞു.

നാ​ളി​കേ​ര ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​പാ​ടി രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഓ​ൺ​ലൈ​നാ​യി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സി​ല​ർ ഡോ.​ആ​ർ. ച​ന്ദ്ര​ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​പി​സി​ആ​ർ​ഐ ഡ​യ​റ​ക്ട​ർ ഡോ. ​അ​നി​താ​ക​രു​ൺ, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഡോ. ​മ​ധു​സു​ബ്ര​മ​ണ്യ​ൻ, പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​പി.​എ​ച്ച്.​മ​ഹേ​ശ്വ​ര​പ്പ, പി​ലി​ക്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​വി. ശ്രീ​ധ​ര​ൻ, പി​ലി​ക്കോ​ട് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ.​ടി. വ​ന​ജ, പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ളേ​ജ് അ​സോ​യി​യേ​റ്റ് ഡീ​ൻ ഡോ.​പി.​ആ​ർ.​സു​രേ​ഷ്, കോ​ക്ക​ന​ട്ട് മി​ഷ​ൻ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഡോ.​ആ​ർ. സു​ജാ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.