നാലു റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് തു​ട​ക്ക​മാ​യി
Monday, September 21, 2020 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: നാ​ലു റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ലെ ബ​ളാ​ന്തോ​ട് - ചാ​മു​ണ്ഡി​ക്കു​ന്ന് - ബ​ന്ത​ടു​ക്ക റോ​ഡ് മെ​ക്കാ​ഡം ടാ​റിം​ഗ്, ബ​ളാ​ന്തോ​ട് - മാ​ച്ചി​പ്പ​ള്ളി - പ​ന​ത്ത​ടി റോ​ഡ് അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്ത​ല്‍, അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​റ​ക്ക​ട​വ് പാ​ലം - ഓ​റ​വ​ങ്ക​ര - പ​ള്ള​ത്തി​ങ്കാ​ല്‍ റോ​ഡ്,മൂ​ല​ക്ക​ണ്ടം - വെ​ള്ളി​ക്കോ​ത്ത് - മ​ഡി​യ​ന്‍ റോ​ഡ് എ​ന്നി​വ​യു​ടെ ന​വീ​ക​ര​ണം എ​ന്നി​വ​യ്ക്കാ​ണ് തു​ട​ക്ക​മാ​യ​ത്.

ബ​ളാ​ന്തോ​ട് ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മൂ​ല​ക്ക​ണ്ട​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ത​ന്നെ ഉ​ള്‍​പ്പെ​ടു​ന്ന പാ​റ​ക്ക​ട​വ് പാ​ലം മു​ത​ല്‍ പ​ള്ള​ത്തി​ങ്കാ​ല്‍ വ​രെ​യു​ള്ള 1.8 കി​ലോ​മീ​റ്റ​ര്‍ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 1.92 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പാ​റ​ക്ക​ട​വി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.