ഓ​ട്ട​ക്ക​ണ്ടത്തെ ഭീ​മ​ന്‍​പാ​റ പൊ​ട്ടി​ച്ചുനീ​ക്കാ​ന്‍ ന​ട​പ​ടി
Tuesday, September 22, 2020 1:20 AM IST
രാ​ജ​പു​രം: ക​ള്ളാ​ര്‍ ഓ​ട്ട​ക്ക​ണ്ടം കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി നി​ന്നി​രു​ന്ന ഭീ​മ​ന്‍ പാ​റ​ക്ക​ല്ല് പൊ​ട്ടി​ച്ചു മാ​റ്റാ​ന്‍ ന​ട​പ​ടി​യാ​കു​ന്നു. രാ​സ​വ​സ്തു​ക്ക​ള്‍ നി​റ​ച്ച ക​ല്ലി​നു വി​ള്ള​ലു​ക​ള്‍ ഉ​ണ്ടാ​ക്കി​യാ​ണ് പൊ​ട്ടി​ച്ചു മാ​റ്റു​ക. 18000 രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മൂ​ന്നു​ദി​വ​സം കൊ​ണ്ട് ക​ല്ലു​ക​ള്‍ പൊ​ട്ടി​ച്ചു നീ​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​ന്ന​ലെ രാ​സ​വ​സ്തു​ക്ക​ള്‍ നി​റ​യ്ക്കാ​നാ​യി ക​ല്ലി​ല്‍ കു​ഴി​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന പ്ര​വൃ​ത്തി തു​ട​ങ്ങി​.

സ​മാ​ധി​ദി​നം ആ​ച​രി​ച്ചു

കാ​ഞ്ഞ​ങ്ങാ​ട്: എ​സ്എ​ന്‍​ഡി​പി യോ​ഗം ഹൊ​സ്ദു​ര്‍​ഗ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ 93 -ാം മ​ഹാ​സ​മാ​ധി ദി​നം ആ​ച​രി​ച്ചു. വി.​നാ​രാ​യ​ണ​ന്‍ നെ​ല്ലി​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗു​രു​പൂ​ജ​യും പു​ഷ്പാ​ര്‍​ച്ച​ന​യും പ്രാ​ര്‍​ഥ​ന​യും ന​ട​ത്തി. ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം സി. ​നാ​രാ​യ​ണ​ന്‍ ഗു​രു​സ​ന്ദേ​ശം ന​ല്‍​കി. പ്ര​സി​ഡ​ന്‍റ് എം.​വി. ഭ​ര​ത​ന്‍, സെ​ക്ര​ട്ട​റി പി.​വി. വേ​ണു​ഗോ​പാ​ല​ന്‍, ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം പി. ​ദാ​മോ​ദ​ര​പ​ണി​ക്ക​ര്‍, വ​നി​താ സം​ഘം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ശാ​ന്താ കൃ​ഷ്ണ​ന്‍, ബാ​ബുവെ​ള്ളി​ക്കോ​ത്ത്, ബാ​ല​കൃ​ഷ​ണ​ന്‍ മ​ടി​ക്കൈ, കെ. ര​മേ​ശ​ന്‍, സു​കു​മാ​ര​ന്‍ പൂ​വാ​ലം​കൈ, സു​രേ​ശ​ന്‍ ഗാ​ര്‍​ഡ​ര്‍​വ​ള​പ്പ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.