ശി​ലാ​സ്ഥാ​പ​നം നടത്തി
Tuesday, September 22, 2020 1:22 AM IST
മാ​ലോം: മാ​ലോ​ത്ത് ക​സ​ബ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നാ​യി നി​ര്‍​മി​ക്കു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം റ​വ​ന്യൂ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്റെ ഭാ​ഗ​മാ​യി കി​ഫ്ബി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മൂ​ന്നു​കോ​ടി രൂ​പ വ​ക​യി​രു​ത്തി​യാ​ണ് ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​നു വേ​ണ്ടി പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കു​ന്ന​ത്. മൂ​ന്നു നി​ല​ക​ളി​ലാ​യി എ​ട്ടു ക്ലാ​സ് മു​റി​ക​ളും ലാ​ബും ലൈ​ബ്ര​റി​യും ഓ​ഫീ​സ് മു​റി​യും അ​ട​ങ്ങു​ന്ന​താ​ണ് കെ​ട്ടി​ടം.
സ്‌​കൂ​ളി​ലെ ഒ​രു വ​ര്‍​ഷം മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും മൂ​ന്ന് മാ​സം മു​മ്പ് ത​റ​യി​ല്‍ വി​ള്ള​ലു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും ചെ​യ്ത കെ​ട്ടി​ടം മ​ന്ത്രി സ​ന്ദ​ര്‍​ശി​ച്ചു. ര​ണ്ടു നി​ല​ക​ളി​ലാ​യി 10 ക്ലാ​സ് മു​റി​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന്റെ മു​ക​ള്‍​നി​ല​യി​ലെ ക്ലാ​സ് മു​റി​ക​ളി​ലാ​ണ് വി​ള്ള​ലു​ക​ള്‍ ഉ​ണ്ടാ​യ​ത്. ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി എ​ല്ലാ ക്ലാ​സ്മു​റി​ക​ളി​ലും ടൈ​ല്‍ ഇ​ടു​ന്ന​തി​നും മേ​ല്‍​ക്കൂ​ര​യി​ല്‍ റൂ​ഫിം​ഗ് ചെ​യ്യു​ന്ന​തി​നും ക​രാ​റു​കാ​ര​നു​മാ​യി ധാ​ര​ണ​യാ​യി.
പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ജോ​യ് മൈ​ക്കി​ള്‍, വി​വി​ധ ക​ക്ഷി നേ​താ​ക്ക​ളാ​യ മു​ന്‍ എം​എ​ല്‍​എ എം. ​കു​മാ​ര​ന്‍, എം.​പി. ജോ​സ​ഫ്, ടി. ​പി. ത​മ്പാ​ന്‍, സാ​ജ​ന്‍ പു​ഞ്ച, മു​ഖ്യാ​ധ്യാ​പി​ക സി​ല്‍​ബി മാ​ത്യു, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ പി. ​എ. മ​ധു, എം​പി​ടി​എ പ്ര​സി​ഡ​ന്റ് വി​ന്‍​സി തോ​മ​സ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്റ് രാ​ധാ ര​വി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​പി. ജ​യ​ന്‍, എ​മി​ല്‍ ജെ​യിം​സ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ബി​ജി കെ. ​ജോ​ര്‍​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​നോ​ജ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.