ഇതരസംസ്ഥാന തൊഴിലാളി തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍
Monday, September 28, 2020 10:36 PM IST
മ​ടി​ക്കൈ: ക​ണ്ണാ​ടി​പ്പാ​റ​യി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ന്‍റ​ര്‍​ലോ​ക്ക് നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യ ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി മ​നോ​ജ് (27) ആ​ണ് മ​രി​ച്ച​ത്. ജോ​ലി​ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ലെ പാ​ച​ക​പ്പു​ര​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. നീ​ലേ​ശ്വ​രം പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ​തി​നു​ശേ​ഷം മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.