എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍ സൂ​ച​നാ​സ​മ​രം ന​ട​ത്തി
Tuesday, September 29, 2020 1:01 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ ചി​കി​ത്സാ​സൗ​ക​ര്യം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ന്യൂ​റോ​ള​ജി​സ്റ്റ് അ​ട​ക്ക​മു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പീ​ഡി​ത ജ​ന​കീ​യ മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ഒ​പ്പു​മ​ര​ച്ചോ​ട്ടി​ല്‍ സൂ​ച​നാ​സ​മ​രം ന​ട​ത്തി.
ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി മാ​ത്ര​മാ​ക്കി മാ​റ്റു​ന്ന​തി​ലും പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി. ഇ​പ്പോ​ഴു​ള്ള പ​രി​മി​ത​മാ​യ ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ള്‍ പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും മു​ന്ന​ണി നേ​താ​ക്ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. അ​മ്മ​മാ​ര്‍ മെ​ഴു​കു​തി​രി ക​ത്തി​ച്ച് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നീ​സ അ​മ്പ​ല​ത്ത​റ, ഫാ. ​ജോ​സ് ചെ​ന്പോ​ട്ടി​ക്ക​ൽ, സി​സ്റ്റ​ര്‍ മെ​റീ​ന, സി. ​ഗ​ണേ​ശ​ന്‍, കെ. ​ച​ന്ദ്രാ​വ​തി, ആ​രു​ണി ച​ന്ദ്ര​ന്‍ കാ​ട​കം, ഷാ​ഫി പാ​റ​പ്പ​ള്ളി, അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ന്‍, എം.​പി. ജ​മീ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.