ലൈ​ഫ് ഓ​ഫ് മ​ഹാ​ത്മ ഇ-​ക്വി​സ് മ​ത്സ​രം
Thursday, October 1, 2020 1:06 AM IST
പെ​രി​യ: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-ാമ​ത് ജ​ന്മ​വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എ​ൻ​എ​സ്എ​സ് സെ​ൽ-​ര​ണ്ടി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലൈ​ഫ് ഓ​ഫ് മ​ഹാ​ത്മ എ​ന്ന പേ​രി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി ഇ-​ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​റാം ക്ലാ​സ് മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം.

സെ​പ്റ്റം​ബ​ർ 24 ന് ​തു​ട​ങ്ങി​യ ക്വി​സ് ഒ​ക്ടോ​ബ​ർ ര​ണ്ടു വ​രെ ഓ​പ്പ​ണ്‍ ആ​യി​രി​ക്കും. രാ​ജ്യ​ത്തെ 1500 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഇ​തു​വ​രെ ഇ-​ക്വി​സി​ൽ പ​ങ്കെ​ടു​ത്തു. ര​ജി​സ്ട്രേ​ഷ​ൻ തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. നാ​ലു മാ​ർ​ക്ക് വീ​ത​മു​ള്ള 25 ചോ​ദ്യ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. വി​ജ​യി​ക​ൾ​ക്ക് ഇ-​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും. വെ​ബ്സൈ​റ്റ്: www.cukerala.ac.in