കോവിഡ്; കർശന നിയന്ത്രണങ്ങൾ; കൈയുറയില്ലെങ്കിൽ കട പൂട്ടും
Thursday, October 1, 2020 1:09 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വീ​ഡി​യോ​കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി ചേ​ര്‍​ന്ന ജി​ല്ലാ​ത​ല കോ​റോ​ണ കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. രോ​ഗ​വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വി​ഡി​നെ​തി​രേ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ എ​ല്ലാ​വ​രും കൂ​ടു​ത​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

കൂ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​മാ​ത്ര​മേ രോ​ഗ വ്യാ​പ​ന തോ​ത് കു​റ​യ്ക്കാ​ന്‍ ക​ഴി​യു​വെ​ന്ന് ക​ള​ക്ട​ര്‍ ഓ​ര്‍​മി​പ്പി​ച്ചു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും ക​ട​യു​ട​മ​യ്ക്കും ഗ്ലൗ​സ്, മാ​സ്‌​ക് എ​ന്നി​വ ക​ര്‍​ശ​ന​മാ​ക്കി. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം വ്യാ​പി​ക്കു​ന്ന​ത് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ വ​ഴി​യാ​ണ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും ഉ​ട​മ​യും ഗ്ലൗ​സ്, മാ​സ്‌​ക് എ​ന്നി​വ ധ​രി​ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ പോ​ലീ​സി​നെ​യും മാ​ഷ് പ​ദ്ധ​തി അ​ധ്യാ​പ​ക​രെ​യും യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. ഇ​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​കൊ​ള്ളും.

വി​വാ​ഹ​ത്തി​ന് 50 ഉം ​മ​റ്റു ച​ട​ങ്ങു​ക​ളി​ല്‍ 20 പേ​രും

ഇ​ന്നു മു​ത​ല്‍ ജി​ല്ല​യി​ല്‍ വി​വാ​ഹ​ത്തി​ന് ആ​കെ 50 പേ​ര്‍​ക്കും മ​റ്റു ച​ട​ങ്ങു​ക​ള്‍​ക്ക് ആ​കെ 20 പേ​ര്‍​ക്കും മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി​യു​ള്ളൂ.​ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​തി​ല്‍ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി കൊ​ള്ളും.

ജി​ല്ലാ ആ​ശു​പ​ത്രി ഇ​ന്നു​മു​ത​ൽ കോ​വി​ഡ് ആ​ശു​പ​ത്രി

ഇ​ന്നു​മു​ത​ൽ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. ബ​ല്ല പ്രീ-​മെ​ട്രി​ക് ഹോ​സ്റ്റ​ല്‍ കോ​വി​ഡ് ആ​ശു​പ​ത്രി​യു​ടെ അ​നു​ബ​ന്ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് കൈ​മാ​റാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി ത​ല​പ്പാ​ടി ചെ​ക്ക് പോ​സ്റ്റി​ല്‍ യൂ​ണി​ഫോം ത​സ്തി​ക​യി​ലു​ള്ള​വ​രെ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കും. കോ​വി​ഡ് നി​ര്‍​വ്യാ​പ​ന​ത്തി​നാ​യി ത​ല​പ്പാ​ടി ചെ​ക്ക് പോ​സ്റ്റി​ല്‍ ഡ്യൂ​ട്ടി​ക്ക് മ​റ്റ് യൂ​ണി​ഫോം ത​സ്തി​ക​യി​ലു​ള്ള​വ​രെ​യും നി​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്, ഫ​യ​ര്‍​ഫോ​ഴ്‌​സ്, എ​ക്‌​സൈ​സ്, ഫോ​റ​സ്റ്റ് എ​ന്നീ വ​കു​പ്പു​ക​ളി​ലെ യൂ​ണി​ഫോം ത​സ്തി​ക​യി​ലു​ള്ള​വ​രെ​യാ​യി​രി​ക്കും ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്കു​ക.

പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​വു​മാ​യി സ​ഹ​ക​രി​ക്ക​ണം

കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​ര​ക്ഷി​ത യാ​ത്ര​യ്ക്ക് വ​ഴി​യൊ​രു​ക്കി കെഎ​സ്ആ​ർടി​സി ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കി​യ ബോ​ണ്ട്(​ബ​സ് ഓ​ണ്‍ ഡി​മാ​‍ൻഡ് )പ​ദ്ധ​തി​യു​മാ​യി എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. പൊ​തുഗ​താ​ഗ​ത സം​വി​ധാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം.

ടാ​റ്റാ കോ​വി​ഡ് ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​നം ‌ആ​രം​ഭി​ക്കാ​ന്‍ ന​ട​പ​ടി

ടാ​റ്റാ കോ​വി​ഡ് ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഡി​എം​ഒ യ്ക്ക് ​ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.​ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ റോ​ഡ്, വൈ​ദ്യു​തി, കു​ടി​വെ​ള്ളം,മ​റ്റ് സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ പൂ​ര്‍​ത്തി​യാ​യ​താ​യി ഉ​റ​പ്പു​വ​രു​ത്താ​ന്‍ പൊ​തു​മ​രാ​മ​ത്ത്, കെഎ​സ്ഇ​ബി എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നി​യ​ര്‍​മാ​ര്‍​ക്ക് ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി .