നി​ര്‍​ധ​ന​കു​ടും​ബ​ത്തി​ന് വീ​ട് വൈ​ദ്യു​തീ​ക​രി​ച്ചു​ ന​ല്‍​കി കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാർ
Friday, October 2, 2020 12:51 AM IST
നീ​ലേ​ശ്വ​രം: പെ​രി​യ​ങ്ങാ​നം മീ​ര്‍​കാ​ന​ത്തെ നി​ര്‍​ധ​ന​കു​ടും​ബ​ത്തി​ന് സൗ​ജ​ന്യ​മാ​യി വീ​ട് വൈ​ദ്യു​തീ​ക​രി​ച്ചു​ന​ല്‍​കി കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന. അ​ന്ത​രി​ച്ച ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​വ് എം.​എ​സ്. റാ​വു​ത്ത​റു​ടെ സ്മ​ര​ണാ​ര്‍​ത്ഥം കേ​ര​ള ഇ​ല​ക്‌​ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ (ഐ​എ​ന്‍​ടി​യു​സി) ന​ട​പ്പാ​ക്കു​ന്ന സേ​വ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് വ​ര്‍​ഷ​ങ്ങ​ളാ​യി അ​സു​ഖം ബാ​ധി​ച്ച് ത​ള​ര്‍​ന്നു പോ​യ മീ​ര്‍​കാ​ന​ത്തെ എ​ലു​മ്പ​ന്‍റെ​യും ത​മ്പാ​യി​യു​ടെ​യും വീ​ട് വ​യ​റിം​ഗ് ന​ട​ത്തി സ​ര്‍​വീ​സ് ക​ണ​ക്ഷ​ന്‍ ല​ഭ്യ​മാ​ക്കി​യ​ത്. കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ര്‍ നേ​രി​ട്ടു​ത​ന്നെ ജോ​ലി​ക​ളെ​ല്ലാം പൂ​ര്‍​ത്തീ​ക​രി​ച്ച് ന​ല്‍​കി​യ​ത്. പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സി വ​ര്‍​ക്കി സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു. ചോ​യ്യ​ങ്കോ​ട് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രാ​യ എം. ​അ​ജി​ത്കു​മാ​ര്‍, പി. ​ശ​ശി​കു​മാ​ര്‍, ജ​നാ​ര്‍​ദ​ന​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.