എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്​സ്‌​ചേ​ഞ്ച് വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ള്‍ പു​ന​ഃക്ര​മീ​ക​രി​ച്ചു
Friday, October 2, 2020 12:54 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ്-19 രോ​ഗ വ്യാ​പ​ന പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക​സ്‌​ചേ​ഞ്ച് വ​ഴി​യു​ള​ള സേ​വ​ന​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി. എം​പ്‌​ളോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ നി​ന്ന് ന​ല്‍​കു​ന്ന ര​ജി​സ്‌​ട്രേ​ഷ​ന്‍, പു​തു​ക്ക​ല്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ചേ​ര്‍​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍ www.eemployment.kerala.gov.in എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യി ല​ഭി​ക്കും. എ​ന്നാ​ല്‍ "ശ​ര​ണ്യ', "കൈ​വ​ല്യ' തു​ട​ങ്ങി​യ സ്വ​യം തൊ​ഴി​ല്‍ പ​ദ്ധ​തി​ക​ളു​ടെ വാ​യ്പാ തി​രി​ച്ച​ട​വ് താ​ത്കാ​ലി​ക നി​യ​മ​നം കി​ട്ടി​യ​വ​രു​ടെ വി​ടു​ത​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ചേ​ര്‍​ക്ക​ല്‍ എ​ന്നീ സേ​വ​ന​ങ്ങ​ള്‍​ക്ക് ബ​ന്ധ​പ്പെ​ട്ട എ​ക്‌​സ്‌​ചേ​ഞ്ചു​ക​ള്‍ വ​ഴി നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.
പു​തി​യ ര​ജി​സ്‌​ട്രേ​ഷ​ന്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ചേ​ര്‍​ക്ക​ല്‍, തൊ​ഴി​ല്‍ പ​രി​ച​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ചേ​ര്‍​ക്ക​ല്‍ എ​ന്നി​വ www.eemployment. kerala.gov.in എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ്വ​ഹി​ക്കാം. അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ മേ​യ് 31 ന​കം അ​ത​ത് എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ പ​രി​ശോ​ധ​ന​യ്ക്കു ഹാ​ജ​രാ​ക്കി​യാ​ല്‍ മ​തി. 2019 ഡി​സം​ബ​ര്‍ 20 നു ​ശേ​ഷം ജോ​ലി​യി​ല്‍ നി​ന്ന് നി​യ​മാ​നു​സൃ​തം വി​ടു​ത​ല്‍ ചെ​യ്യ​പ്പെ​ട്ട ഡി​സ്ചാ​ര്‍​ജ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് 2021 മേ​യ് 31 വ​രെ സീ​നി​യോ​റി​റ്റി നി​ല​നി​ര്‍​ത്തി​കൊ​ണ്ട് വി​ടു​ത​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ചേ​ര്‍​ത്ത് ന​ല്‍​കാം. 2020 ജ​നു​വ​രി മു​ത​ല്‍ 2021 ഫെ​ബ്രു​വ​രി 28 വ​രെ സെ​പ്റ്റം​ബ​ര്‍ വ​രെ ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കേ​ണ്ട​വ​ര്‍​ക്ക് 2021 മേ​യ് 31 വ​രെ ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്ക​ല്‍ അ​നു​വ​ദി​ക്കും. 03/2019 നോ ​അ​തി​നു​ശേ​ഷ​മോ ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കേ​ണ്ട പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കും ഈ ​ആ​നു​കൂ​ല്യം 2021 മേ​യ് 31 വ​രെ ല​ഭി​ക്കും. ഈ ​കാ​ല​യ​ള​വി​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഫോ​ണ്‍/​ഇ-​മെ​യി​ല്‍ മു​ഖേ​ന അ​താ​ത് എം​പ്‌​ളോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ടും ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കാം. ഓ​ണ്‍​ലൈ​നാ​യി പു​തു​ക്ക​ല്‍ ന​ട​ത്തി​യാ​ല്‍ ഇ​തി​നാ​യി വീ​ണ്ടും എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ ഹാ​ജ​രാ​കേ​ണ്ട​തി​ല്ല. ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കാ​യോ സം​ശ​യ​ദൂ​രീ​ക​ര​ണ​ത്തി​നാ​യോ ബ​ന്ധ​പ്പെ​ട്ട എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചു​മാ​യി ഫോ​ണ്‍/​ഇ-​മെ​യി​ല്‍ മു​ഖേ​ന ബ​ന്ധ​പ്പെ​ടാം. ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് കാ​സ​ർ​ഗോ​ഡ്: 04994 255582,ടൗ​ണ്‍ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച്, ഹൊ​സ്ദു​ര്‍​ഗ്: 0467 2209068.