പഴയതിൽ പലതും പണിപ്പുരയിലാണ്
Monday, October 19, 2020 12:31 AM IST
ന​ര്‍​ക്കി​ല​ക്കാ​ട്: വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലെ വെ​സ്റ്റ് എ​ളേ​രി, മാ​ലോം സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ല​ച്ചു. ആ​റു മാ​സം മു​ന്പ് തു​ട​ങ്ങി​യ നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ഇ​പ്പോ​ള്‍ പൂ​ര്‍​ണ​മാ​യും സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.
നി​ല​വി​ലെ വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ള്‍ പൊ​ളി​ച്ചു​മാ​റ്റി അ​തേ​സ്ഥ​ല​ത്ത് 50 ല​ക്ഷം രൂ​പ വീ​തം ചെ​ല​വി​ല്‍ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ നി​ര്‍​മി​ക്കാ​ന്‍ നി​ര്‍​മി​തി​കേ​ന്ദ്ര​ത്തി​നാ​ണ് ക​രാ​ര്‍ ന​ല്‍​കി​യ​ത്.
വെ​സ്റ്റ് എ​ളേ​രി​യി​ല്‍ നി​ല​വി​ലെ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി സ്ഥ​ലം നി​ര​പ്പാ​ക്കു​ന്ന ജോ​ലി മാ​ത്ര​മാ​ണ് ഇ​തു​വ​രെ ന​ട​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ മു​ന്‍​വ​ശം റോ​ഡി​ലേ​ക്ക് വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് ആ​ദ്യ​ത്തെ പ്ലാ​ന്‍ മാ​റ്റി​യെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍ വൈ​കു​ന്ന​തി​ന് കാ​ര​ണ​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്.
മ​റ്റി​ട​ങ്ങ​ളി​ലെ​ല്ലാം നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചി​ട്ടും ഇ​വി​ടെ മാ​ത്രം ഈ ​കാ​ര​ണം പ​റ​ഞ്ഞ് പ്ര​വൃ​ത്തി വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​പ്പോ​ള്‍ ഒ​രു സ്വ​കാ​ര്യ വ്യ​ക്തി സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ കെ​ട്ടി​ട​ത്തി​ലാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ആ​റു​മാ​സം കൊ​ണ്ട് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാ​ണ് ഇ​വി​ടെ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​മ്പോ​ള്‍ പ​റ​ഞ്ഞി​രു​ന്ന​ത്.
പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ള്‍ മാ​ത്ര​മു​ള്ള കെ​ട്ടി​ട​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ക​ടു​ത്ത ബു​ദ്ധി​മു​ട്ടു​ക​ള്‍ നേ​രി​ടേ​ണ്ടി​വ​രി​ക​യാ​ണ്. പ​ര​പ്പ​യി​ലും മാ​ലോ​ത്തും ഏ​റെ​ക്കു​റെ ഇ​തേ സ്ഥി​തി ത​ന്നെ​യാ​ണ്.
വ​കു​പ്പ് മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യി​ട്ടു പോ​ലും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ കെ​ട്ടി​ട നി​ര്‍​മാ​ണം വൈ​കു​ന്ന​ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​തി​നി​ട​യി​ല്‍ എ​സ്റ്റി​മേ​റ്റ് തു​ക വ​ര്‍​ധി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ വൈ​കി​പ്പി​ക്കു​ന്ന​തെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.